മദ്യലഹരിയിൽ കടിച്ച പാമ്പിനെ തിരിച്ചുകടിച്ചു കൊന്നു; തലമുറിച്ചു മാറ്റി സമീപത്ത് വെച്ച് കിടന്നുറങ്ങി; യുവാവ് ഗുരുതരാവസ്ഥയിൽ

Update: 2025-09-20 11:41 GMT

തിരുപ്പതി: കടിച്ച പാമ്പിനെ തിരിച്ചു കടിച്ച് തലമുറിച്ചു മാറ്റിയ യുവാവ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിൽ ശ്രീകാളഹസ്തിയിലാണ് സംഭവം നടന്നത്. ബുധനാഴ്ച രാത്രി മദ്യലഹരിയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വെങ്കിടേഷ് എന്ന യുവാവിനെയാണ് ബ്ലാക്ക് ക്രെയ്റ്റ് ഇനത്തിൽപ്പെട്ട പാമ്പ് കടിച്ചത്.

പാമ്പുകടിയേറ്റതിലുള്ള ദേഷ്യത്തിൽ, യുവാവ് പാമ്പിനെ പിടിച്ച് അതിൻ്റെ തല കടിച്ചുമുറിച്ചുമാറ്റുകയായിരുന്നു. തുടർന്ന്, ചത്ത പാമ്പിൻ്റെ ജഡം വീട്ടിൽ കൊണ്ടുപോയി സമീപത്ത് വെച്ച് യുവാവ് ഉറങ്ങാൻ കിടന്നു. അർദ്ധരാത്രിയോടെ പാമ്പിൻ്റെ വിഷം ശരീരത്തിൽ പടർന്നതോടെ വെങ്കിടേഷിൻ്റെ ആരോഗ്യനില വഷളായി.

ഉടൻതന്നെ ബന്ധുക്കൾ യുവാവിനെ ശ്രീകാളഹസ്തിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകിയെങ്കിലും ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകാത്തതിനെ തുടർന്ന്, തിരുപ്പതി റൂയിയ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ യുവാവ് തീവ്രപരിചരണ വിഭാഗത്തിൽ ഡോക്ടർമാരുടെ കർശന നിരീക്ഷണത്തിലാണ്. 

Tags:    

Similar News