തെലങ്കാനയിലെ ഡയപ്പർ നിർമാണ ഫാക്ടറിൽ തീപിടിത്തം; അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി; സംഭവത്തിൽ കോടികളുടെ നാശനഷ്ടം

Update: 2024-11-06 06:46 GMT

ഹൈദരാബാദ്: തെലങ്കാനയിലെ ഡയപ്പർ നിർമാണ ഫാക്ടറിൽ ഉണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടം. രംഗറെഡ്ഡി ജില്ലയിലെ നന്ദിഗാമ പ്രദേശത്തെ ഫാക്ടറിയിൽ ചൊവ്വാഴ്ച രാത്രിയാണ് തീപിടുത്തമുണ്ടായത്. പുലർച്ചെ ഒരു മണിയോടെ ഉണ്ടായ തീപിടിത്തത്തിൽ 25-30 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നു. എന്നാൽ അപകടത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. എന്നാൽ തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കാംസൺ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് പുലർച്ചെ ഒരു മണിയോടെ തീപിടുത്തമുണ്ടായത്. വിവരമറിഞ്ഞ് വിവിധ സ്ഥലങ്ങളിൽ നിന്ന് അഞ്ച് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി.

"തീപിടിത്തത്തിൽ നിർമ്മാണ യൂണിറ്റിലെ വസ്തുവകകൾ പൂർണ്ണമായും കത്തി നശിച്ചു. തീപിടുത്തത്തിൻ്റെ കാരണം അന്വേഷിക്കുന്നുണ്ട്, 25-30 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായാണെന്നാണ് കണക്കാക്കുന്നുന്നത്," രംഗറെഡ്ഡി ജില്ലാ ഫയർ ഓഫീസർ മുരളി മനോഹർ റെഡ്ഡി പറഞ്ഞു.

Tags:    

Similar News