ജാംനഗറില്‍ നിന്ന് 170 കിലോമീറ്റര്‍ നടന്ന് ദ്വാരകാധീശനെ കാണാന്‍ അനന്ത് അംബാനി; ദിവസവും താണ്ടുന്നത് 20 കിലോമീറ്റര്‍ വീതം; വഴയില്‍ സ്വീകരണം നല്‍കി ഒട്ടേറെപേര്‍; ഈ വേറിട്ട യാത്ര തന്റെ 30-ാം ജന്മദിനത്തോടനുബന്ധിച്ച്‌

Update: 2025-04-06 05:52 GMT

മുംബൈ: രാഷ്ട്രീയക്കാരുടെ പദയാത്രകള്‍ കണ്ട് ശീലിച്ചവരാണ് ഇന്ത്യക്കാര്‍. എന്നാല്‍ അനന്ത് അംബാനിയുടെ നടത്തം വേറിട്ട കാഴ്ചയാകുകയാണ്. ഇന്ത്യയിലെ ഏറ്റവും ധനിക കുടുബത്തിലെ യുവ അംഗം ഒരു ദിവസം നടക്കുന്നത് 20 കിലോമീറ്റര്‍. ജാംനഗറില്‍ നിന്ന് ദ്വാരകയിലേക്കുള്ള 140 കിലോമീറ്റര്‍. അടുത്ത മൂന്നു ദിവസത്തിനകം അദ്ദേഹം ദ്വാരകയിലെത്തും. വ്യവസായ പ്രമുഖ മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്തിന് ഈ യാത്ര നിശ്ചയദാര്‍ഢ്യത്തിന്റെ യാത്രയാണ്, ആത്മീയതയിലേക്കുള്ള പാതയാണ്.

ബിസിനസിലും ജീവകാരുണ്യ പ്രവര്‍ത്തനത്തിലും സജീവമായ അനന്ത് അംബാനി തന്റെ മുപ്പതാം വയസിലെത്തുമ്പോള്‍ ദീര്‍ഘമായ പദയാത്രക്കൊരുങ്ങിയത് കടുത്ത ശാരീരിക പ്രശ്‌നങ്ങളെ വെല്ലുവിളിച്ചാണ്. കരള്‍ രോഗവും തൈറോയിഡ് പ്രശ്നങ്ങളുമുള്ള അനന്ത്, കുട്ടിക്കാലം മുതല്‍ ശരീരത്തില്‍ കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ അമിത അളവ് മൂലമുള്ള വൈകല്യങ്ങള്‍ നേരിടുന്നുണ്ട്. ഇത്തരം ആരോഗ്യപരമായ വെല്ലുവിളികള്‍ നേരിടുമ്പോഴും ദീര്‍ഘ ദൂരം പദയാത്ര നടത്താനുള്ള തീരുമാനം അനന്തിന്റെ നിശ്ചയ ദാര്‍ഢ്യത്തിന്റേതാണ്. ക്ഷീണം കുറക്കുന്നതിന് രാത്രിയിലാണ് നടത്തം.

ഏപ്രില്‍ എട്ടിന് അനന്തിന്റെ ജന്മദിന തലേന്നാണ് അദ്ദേഹം ഗുജറാത്തിലെ ദേവഭൂമിയായ ദ്വാരകയില്‍ എത്തുക. ദിവസേന ഏഴ് മണിക്കൂറാണ് നടത്തം. ഏതാനും സുഹൃത്തുക്കളും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. ആത്മീയത നിറഞ്ഞ അനന്തിന്റെ പദയാത്ര ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്

Tags:    

Similar News