ട്രംപിന് മദുറോയെ പിടിക്കാന്‍ കഴിഞ്ഞെങ്കില്‍ മോദിക്ക് മസൂദ് അസറിനെ ഇന്ത്യയിലെത്തിക്കാന്‍ സാധിക്കും; എന്തുകൊണ്ട് നമ്മുടെ പ്രധാനമന്ത്രിക്ക് മസൂദ് അസറിനെ ഇന്ത്യയിലെത്തിക്കാന്‍ കഴിയുന്നില്ല: ഉവൈസി ചോദിക്കുന്നു

ട്രംപിന് മദുറോയെ പിടിക്കാന്‍ കഴിഞ്ഞെങ്കില്‍ മോദിക്ക് മസൂദ് അസറിനെ ഇന്ത്യയിലെത്തിക്കാന്‍ സാധിക്കും

Update: 2026-01-04 14:38 GMT

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണകേസ് പ്രതിയായ മസൂദ് അസറിനെ ട്രംപ് മദുറോയെ പിടികൂടിയ പോലെ തടവിലാക്കണമെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ട്രംപിന് മദുറോയെ പിടിക്കാന്‍ കഴിഞ്ഞെങ്കില്‍ മോദിക്ക് മസൂദ് അസറിനെ ഇന്ത്യയിലെത്തിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മദുറോയെ യു.എസ് പ്രസിഡന്റ് പിടികൂടി അമേരിക്കയിലെത്തിച്ച വിവരം നമ്മളെല്ലാവരും കേട്ടു. യു.എസ് പ്രസിഡന്റിന് കഴിയുമെങ്കില്‍ എന്തുകൊണ്ട് നമ്മുടെ പ്രധാനമന്ത്രിക്ക് മുംബൈ ഭീകരാക്രമണ കേസിലെ പ്രധാന പ്രതിയായ മസൂദ് അസറിനെ ഇന്ത്യയിലെത്തിക്കാനാവില്ലെയെന്ന് ഉവൈസി ചോദിച്ചു. പാകിസ്താനിലേക്ക് സൈന്യത്തെ അയച്ച് ലശ്കര്‍ ഇ ത്വയിബയില്‍ അംഗങ്ങളായ ഭീകരവാദികളെ ഇന്ത്യയിലെത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ശനിയാഴ്ച പുലര്‍ച്ചെ മദുറോയെയും ഭാര്യയെയും യു.എസ് സേന ബന്ദിയാക്കിയത്. തുടര്‍ന്ന് യു.എസ് സൈനിക ഹെലികോപ്റ്ററില്‍ കരീബിയന്‍ കടലില്‍ ഉണ്ടായിരുന്ന യു.എസ്.എസ് ഇവോ ജിമ വിമാനവാഹിനി കപ്പലിലേക്ക് മാറ്റി. ശേഷം ഗ്വാണ്ടനാമോയിലെ അമേരിക്കന്‍ നാവിക കേന്ദ്രത്തില്‍ എത്തിച്ചു. ഇവിടെ നിന്ന് പ്രത്യേക വിമാനത്തില്‍ മദുറോയെയും ഭാര്യയെയും ന്യൂയോര്‍ക്കിലെ സ്റ്റിവാര്‍ട്ട് എയര്‍ നാഷനല്‍ ഗാര്‍ഡ് ബേസില്‍ എത്തിക്കുകയായിരുന്നു.

പ്രാദേശിക സമയം ശനിയാഴ്ച പുലര്‍ച്ചെയാണ് വെനിസ്വേല തലസ്ഥാനമായ കറാക്കസില്‍ യു.എസ് അധിനിവേശമുണ്ടായത്. പുലര്‍ച്ചെ രണ്ടു മണിയോടെ കറാക്കസില്‍ നടന്ന ആക്രമണം അര മണിക്കൂര്‍ മാത്രമാണ് നീണ്ടത്. ഏഴിടത്ത് സ്‌ഫോടന ശബ്ദം കേട്ടതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലായിരുന്നു. ഹെലികോപ്ടറുകള്‍ താഴ്ന്ന് പറന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. പിന്നീട്, മണിക്കൂറുകള്‍ക്ക് ശേഷം കരയാക്രമണം നടത്തുകയായിരുന്നു.

Tags:    

Similar News