കാറിൽ ആറു വയസ്സുകാരിക്കെതിരെ പീഡന ശ്രമം; നിലവിളിച്ച് ബഹളമുണ്ടാക്കിയ കുട്ടിയെ ശ്വാസം മുട്ടിച്ചു കൊന്നു; ശേഷം കുഴിച്ചിട്ടു; പ്രധാനദ്ധ്യാപകൻ അറസ്റ്റിൽ

Update: 2024-09-24 06:22 GMT

വഡോദര: ലൈംഗികമായി പീഡിപ്പിക്കാനുള്ള ശ്രമത്തെ എതിർത്ത ആറ് വയസ്സുകാരിയെ കൊലപ്പെടുത്തി സ്കൂൾ കോമ്പൗണ്ടിനുള്ളിൽ കുഴിച്ചിട്ട കേസിൽ സർക്കാർ പ്രൈമറി സ്‌കൂൾ പ്രധാനദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം ദഹോദ് ജില്ലയിലെ സിംഗ്വാദ് താലൂക്കിൽ സ്കൂൾ കോമ്പൗണ്ടിനുള്ളിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ മരണ കാരണമായി പുറത്തു വന്നതോടെ പോലീസ് 10 ടീമുകളാണ് തിരിഞ്ഞ് അന്വേഷണം ആരംഭിക്കുകയായിരുന്നു. അമ്മ നൽകിയ മൊഴിയിൽ ദിവസവും പ്രധാനദ്ധ്യാപകൻ ഗോവിന്ദ് നാഥിനോടൊപ്പമാണ് കുട്ടി സ്കൂളിലേക്ക് പോയിരുന്നതെന്നത് വ്യക്തമായി. എന്നാൽ ചോദ്യം ചെയ്യലിൽ താൻ കുട്ടിയെ സ്കൂളിൽ ആക്കിയ ശേഷം മറ്റൊരാവശ്യത്തിനായി പോയി എന്നായിരുന്നു പ്രതി പോലീസിനോട് പറഞ്ഞിരുന്നത്.

എന്നാൽ സംഭവ ദിവസത്തെ ഗോവിന്ദ് നാഥിന്റെ ഫോൺ ലൊക്കേഷൻ ഉൾപ്പെടെ പോലീസ് പരിശോധിച്ചു. തുടർന്നും പ്രതി നൽകിയ മൊഴിയിൽ നിന്നും വൈരുധ്യമായ തെളിവുകളായിരുന്നു ലഭിച്ചത്. 5 മണിക്ക് സ്കൂളിൽ നിന്നും പോയി എന്ന പറഞ്ഞിരുന്ന പ്രതി 6.15 വരെ സ്കൂളിലുണ്ടായിരുന്നുവെന്ന തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. കൊല്ലപ്പെട്ട കുട്ടി ക്ലാസ്സിൽ അന്നേ ദിവസം എത്തിയിട്ടില്ലാന്നുള്ള വിവരവും സഹപാഠികളിൽ നിന്നും ലഭിച്ചു. തുടർന്ന് പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

സെപ്തംബർ 19ന് രാവിലെ പെൺകുട്ടിയെ കാറിൽ വെച്ച് ഗോവിന്ദ് നാഥ് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ നിലവിളിച്ച് ബഹളമുണ്ടാക്കിയ കുട്ടിയെ ഇയാൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ശേഷം സ്‌കൂൾ പരിസരത്ത് നിർത്തിയിട്ടിരുന്ന കാറിൽ മൃതദേഹം ഉപേക്ഷിച്ചതായി പ്രതി പോലീസിനോട് പറഞ്ഞു. പിന്നീട് സ്കൂൾ സമയം കഴിയുന്നത് വരെ കാത്തിരുന്നു. വൈകുന്നേരം അഞ്ച് മണിയായപ്പോൾ സ്കൂളിൽ ആരുമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം പെൺകുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് സ്കൂൾ കെട്ടിടത്തിന് പിന്നിൽ ഉപേക്ഷിക്കുകയായിരുന്നു. ശേഷം പെൺകുട്ടിയുടെ ബാഗും ഷൂസും ക്ലാസ് മുറിക്ക് പുറത്ത് ഉപേക്ഷിച്ചു.

കുട്ടി വീട്ടിൽ തിരിച്ചെത്താത്തതിൽ മാതാപിതാക്കൾ അന്വേഷണം ആരംഭിച്ചു. തുടർന്ന് അന്നേ ദിവസം തന്നെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. വീട്ടുകാർ ചേർന്ന് വിദ്യാർത്ഥിനിയെ ലിംഖേഡയിലെ ആശുപത്രിയിലെത്തിച്ചിരുന്നു. അവിടെ വെച്ചായിരുന്നു മരണം സ്ഥിരീകരിച്ചത്.

പ്രതിയായ ഗോവിന്ദ് നാഥ് കഴിഞ്ഞ 18 വർഷമായി ഇതേ സ്കൂളിൽ ജോലി ചെയ്തിരുന്നു. ഇയാൾക്കെതിരെ പോക്‌സോ ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags:    

Similar News