ബെറ്റിങ്ങ് ആപ് കേസില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന് ആക്ഷേപം: യുവരാജിനും റോബിന്‍ ഉത്തപ്പയ്ക്കും ഇ ഡി നോട്ടീസ്

ബെറ്റിങ്ങ് ആപ് കേസില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന് ആക്ഷേപം

Update: 2025-09-16 12:12 GMT

ന്യൂഡല്‍ഹി:ബെറ്റിങ് ആപ്പ് കേസില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്, റോബിന്‍ ഉത്തപ്പ, നടന്‍ സോനു സൂദ് എന്നിവരോട് ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് അയച്ചു.

നിയമവിരുദ്ധമായ വാതുവയ്പ് ആപ്പായ 1xBet സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. ഇതേ ബെറ്റിംഗ് ആപ്പുമായി ബന്ധപ്പെട്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ശിഖര്‍ ധവാന്‍, സുരേഷ് റെയ്ന എന്നിവരുടെ മൊഴി ഇ.ഡി നേരത്തെ രേഖപ്പെടുത്തിയരുന്നു.

കഴിഞ്ഞയാഴ്ച, മുന്‍ ടിഎംസി എംപി മിമി ചക്രവര്‍ത്തി, ബോളിവുഡ് നടി ഉര്‍വശി റൗട്ടേല, ബംഗാളി നടന്‍ അങ്കുഷ് ഹസ്ര എന്നിവരെയും കേന്ദ്ര ഏജന്‍സി വിളിച്ചുവരുത്തിയിരുന്നു. 1xBet കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള നിയമ ലംഘനങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ്. ഇന്ത്യയില്‍ നിരോധിച്ചിരിക്കുന്ന വാതുവയ്പ് പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ഇ ഡി അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ 22 ന് ഏജന്‍സിയുടെ ഡല്‍ഹി ആസ്ഥാനത്ത് ഇ.ഡി അന്വേഷകരുടെ മുമ്പാകെ ഹാജരാകാന്‍ ഉത്തപ്പയോട് ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 23 ന് എത്തണമെന്നാണ് യുവരാജ് സിങ്ങിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. സോനു സൂദിനോട് ആവശ്യപ്പെട്ടിട്ടുള്ളത് സെപ്റ്റംബര്‍ 24 ന് ഹാജരാകാനാണ്.

Tags:    

Similar News