നര്‍ത്തകിയെ മടിയിലിരുത്തി ലാളിക്കുന്ന വീഡിയോ സൈബറിടങ്ങളില്‍ വൈറലായി; ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവ് പാര്‍ട്ടി പുറത്താക്കി
നര്‍ത്തകിയെ മടിയിലിരുത്തി ലാളിക്കുന്ന വീഡിയോ സൈബറിടങ്ങളില്‍ വൈറലായി
ലക്നൗ: നര്‍ത്തകിയോടൊപ്പം അടുത്തിടപഴകിയ വീഡിയോ ലീക്കായി സൈബറിടത്തില്‍ വൈറലായതോടെ ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന നേതാവിനെ ബി.ജെ.പി. പുറത്താക്കി. നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായിരുന്ന ബബ്ബന്‍ സിങ് രഘുവംശിയെയാണ് പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയത്.
ഒരു പൊതുചടങ്ങിനിടെ നടന്ന നൃത്തപരിപാടിയില്‍ നര്‍ത്തകിയെ മടിയിലിരുത്തി ലാളിക്കുന്ന ബബ്ബന്‍ സിങ്ങിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. 70 വയസ്സുള്ള ബബ്ബന്‍ സിങ് നിലവില്‍ കിസാന്‍ കോഓപ്പറേറ്റീവ് മില്ലിന്റെ ഡപ്യൂട്ടി ചെയര്‍മാനാണ്.
വീഡിയോ കൃത്രിമമായി നിര്‍മ്മിച്ചതാണെന്ന് ആരോപിച്ച ബബ്ബന്‍ സിങ് ഇതിനു പിന്നില്‍ പാര്‍ട്ടിയിലെ ശത്രുക്കളാണെന്നും പറഞ്ഞു. ' എന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ്. കേതകി സിങ് എം.എല്‍.എയുടെ ബന്ധുക്കളാണ് ഇതിനു പിന്നില്‍.' ബബ്ബന്‍ സിങ് ആരോപിച്ചു. കഴിഞ്ഞ തവണ സീറ്റ് നഷ്ടപ്പെട്ട ബബ്ബന്‍ സിങ്ങിനു പകരം ബാംസ്ഡിഹില്‍നിന്ന് വിജയിച്ച ബി.ജെ.പി. എം.എല്‍.എയാണ് കേതകി സിങ്.
ബബ്ബന്‍ സിങ് രഘുവംശി, ബിജെപി,