ഗൂഗിൾ മാപ്പിൽ കണ്ട 'എളുപ്പവഴി' തിരഞ്ഞെടുത്തു; കാർ ചെന്ന് വീണത് കനാലിൽ; ഒടുവിൽ കാർ പുറത്തെടുത്തത് ട്രാക്ടറിൽ കെട്ടിവലിച്ച്; ഒഴിവായത് വൻ അപകടം; സംഭവം ഉത്തർപ്രദേശിൽ
ബറേലി: ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത സംഘത്തിന് കിട്ടയത് എട്ടിന്റെ പണി. യാത്രക്കിടെ ഗൂഗിൾ മാപ്പിൽ കണ്ട 'എളുപ്പവഴി' തെരഞ്ഞെടുത്ത കാറും യാത്രക്കാരുടെ സംഘവും കനാലിൽ വീണു. ഉത്തർപ്രദേശിലെ ബറൈലിയിലാണ് സംഭവം. അപകടത്തിൽ മൂന്ന് പേർക്കും ചെറിയ പരിക്കുകളുണ്ട്. കനാലിൽ വെള്ളമില്ലാത ഉണക്കിക്കിടക്കുകയായിരുന്നതിനാൽ വലിയ അപകടം ഒഴിവാ
ബറൈലിയിൽ നിന്ന് പിലിഭിത്തിലേക്ക് പോവുകയായിരുന്നു കാർ യാത്രക്കാർ. ഗൂഗിൾ മാപ്പിന്റെ സഹായത്താൽ വഴി നോക്കിയായിരുന്നു യാത്ര. കലാപൂർ ഗ്രാമത്തിൽ നിന്ന് ഗൂഗിൽ മാപ്പിൽ ഒരു ഷോട്ട് കട്ട് ഓപ്ഷൻ കിട്ടി. കൂടുതലൊന്നും ആലോചിക്കാതെ സംഘം ഈ വഴി തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ മുന്നോട്ട് പോയ വാഹനം ഒടുവിൽ കനാലിൽ വീഴുകയായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇവർ അപകടത്തിൽ പെടുന്നത് നാട്ടുകാർ കണ്ടതാണ് വലിയ അപകടം ഒഴിവാക്കിയത്. സംഭവം കണ്ട നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി കാറിലുണ്ടായിരുന്ന മൂന്ന് പേരെയും ആശുപത്രിയിലേക്ക് മാറ്റി. അറിയാത്ത വഴിയിലൂടെ ഗൂഗിൾ മാപ്പിനെ മാത്രം വിശ്വാസത്തിലെടുത്ത് യാത്ര ചെയ്തവരാണ് അപകടത്തിൽ പെട്ടതെന്ന് പൊലീസ് സൂപ്രണ്ട് മനുഷ് പരിക് പറഞ്ഞു. ഹരിയാന രജിസ്ട്രേഷനിലുള്ള കാറായിരുന്നു. കനാലിൽ അകപ്പെട്ട കാറിനെ ട്രാക്ടറിൽ കെട്ടിവലിച്ചാണ് പുറത്തെടുത്തത്.