പത്താം ക്ലാസ് പരീക്ഷയില്‍ ഉത്തരം കാണിച്ചു കൊടുത്തില്ല; സഹപാഠിയെ വിദ്യാര്‍ഥി വെടിവെച്ചു വിദ്യാര്‍ഥി; നടുക്കുന്ന സംഭവം ബിഹാറില്‍

സഹപാഠിയെ വിദ്യാര്‍ഥി വെടിവെച്ചു വിദ്യാര്‍ഥി

Update: 2025-02-22 10:20 GMT

പട്‌ന: പത്താം ക്ലാസ് പരീക്ഷയില്‍ ഉത്തരം കാണിച്ചു കൊടുക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ത്ത് പത്താം ക്ലാസ് വിദ്യാര്‍ഥി. വെടിയേറ്റ സഹപാഠികളില്‍ ഒരാള്‍ മരിച്ചു, മറ്റൊരാള്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. ബിഹാറില റോഹ്താസിലാണ് സംഭവം. അമിത് കുമാര്‍ എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. സഞ്ജിത് കുമാര്‍ എന്ന വിദ്യാര്‍ഥിയാണ് ചികിത്സയില്‍ കഴിയുന്നത്.

സംഭവത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വെടിവെക്കാന്‍ ഉപയോഗിച്ച നാടന്‍ തോക്കും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംസ്‌കൃതം പരീക്ഷയ്ക്കിടെ ഉത്തര പേപ്പര്‍ കാണിച്ച് നല്‍കാതിരുന്നതിന് പിന്നാലെയാണ് സുഹൃത്തുക്കളായിരുന്ന വിദ്യാര്‍ഥികള്‍ക്കിടയില്‍ വഴക്കുണ്ടായത്. ഇതിന് പിന്നാലെ ക്ലാസ് മുറിക്ക് പുറത്ത് വെച്ച് സഹപാഠികളെ വിദ്യാര്‍ഥി ഭീഷണിപ്പെടുത്തിയിരുന്നു.

വ്യാഴാഴ്ച പരീക്ഷ കഴിഞ്ഞ് അമിതും സഞ്ജിതും വീട്ടിലേക്ക് മടങ്ങാനായി ഓട്ടോ റിക്ഷയില്‍ കയറുമ്പോഴായിരുന്നു വെടിവയ്പുണ്ടായത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇവര്‍ തന്നെ അപമാനിച്ചിരുന്നതായാണ് വെടിയുതിര്‍ത്ത വിദ്യാര്‍ഥി പ്രതികരിക്കുന്നത്. വ്യാഴാഴ്ചയും അപമാനം തുടര്‍ന്നതോടെ ഇതിന്റെ വൈരാഗ്യത്തിലാണ് സഹപാഠികളെ വെടിവെച്ചതെന്നാണ് വിദ്യാര്‍ഥി പറഞ്ഞത്. സംഭവത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

Tags:    

Similar News