അര്‍ധരാത്രി വീടിനുള്ളിൽ ഒരു മുരളൽ ശബ്ദം; ഞെട്ടി ഉണർന്ന് വീട്ടുകാർ; അതിഥിയെ കണ്ടതും കൂട്ടനിലവിളി; നാട്ടുകാർ എത്തിയപ്പോൾ സംഭവിച്ചത്!

Update: 2025-06-02 12:58 GMT

മഹാരാജ്ഗഞ്ച്: യുപി യിലെ മഹാരാജ്ഗഞ്ച് ഗ്രാമവാസികളെ തേടി അപ്രതീക്ഷിതമായിഒരു അതിഥി എത്തി. അത്ര സന്തോഷത്തോടെ സ്വീകരിക്കാൻ പറ്റുന്നയാളല്ല കക്ഷി. വീടിനകത്തായിരുന്നു ഒരു മുതല അര്‍ധരാത്രിയോടെ എത്തിയത്. വീടിനകത്ത് ചുറ്റിക്കറങ്ങി ഒടുവിൽ വാതിലിനടുത്തായാണ് മുതലയെ കണ്ടത്. ഇരതേടിയെത്തിയതാണ് മുതല. എല്ലാവുരും ഉറങ്ങുന്ന സമയത്തായതിനാൽ, ഒരാൾ ഉണരുന്നതുവരെ വരെ മുതല വീടിനുള്ളിൽ ചുറ്റിക്കറങ്ങി.

കണ്ടയാൾ ബഹളം വെച്ചതോടെ ഗ്രാമവാസികൾ ഓടിയെത്തി. എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുമ്പോഴാണ് ഗ്രാമത്തിലെ ഒരു യുവാവ് മുന്നോട്ട് വരികയും മറ്റുള്ളവരുടെ സഹായത്തോടെ കയർ ഉപയോഗിച്ച് മുതലയെ സുരക്ഷിതമായി പിടികൂടുകയും ചെയ്തത്. പുറത്തുവന്ന ദൃശ്യങ്ങളിൽ, മുതലയെ കയറിൽ വലിച്ചുകെട്ടുന്നത് കാണാം.

മുതലയെ സുരക്ഷിതമായി കെട്ടിത്തൂക്കുന്നതിനിടയിൽ അതിശക്തമായി പിടയുന്നതും വീഡിയോയിൽ വ്യക്തമാണ്. പിന്നീട് വിജയകരമായി പിടികൂടിയ മുതലയെ ഗ്രാമവാസികൾ ചേർന്ന് വനംവകുപ്പിന് കൈമാറി. ആർക്കും പരിക്കേറ്റതായി വിവരമില്ല.

Tags:    

Similar News