ചുഴലിക്കാറ്റ് കരതൊട്ടതിന് പിന്നാലെ ആശങ്ക; ചെന്നൈ നഗരം വെള്ളക്കെട്ടിൽ മുങ്ങി; കനത്ത മഴയിൽ മൂന്ന് മരണം; മൂന്നുപേര്‍ക്കും ജീവന്‍ നഷ്ടമായത് വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ്; ജനങ്ങൾക്ക് മുന്നറിയിപ്പ്; അതീവജാഗ്രത!

Update: 2024-11-30 16:48 GMT

ചെന്നൈ: ഫിൻജാൽ ചുലഴിക്കാറ്റ് കരതൊട്ടതിന് പിന്നാലെ തമിഴ്‌നാട്ടിൽ വ്യാപക നാശനഷ്ടമെന്ന് റിപ്പോർട്ടുകൾ. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ചുഴലിക്കാറ്റ് പുതുച്ചേരിയിൽ കരതൊട്ടത്. ചെന്നൈ നഗരം ഇപ്പോൾ വെള്ളക്കെട്ടിൽ മുങ്ങിയിരിക്കുകയാണ്. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. അതുപോലെ വിവിധ സാഹചര്യങ്ങളിലായി മൂന്ന് പേരാണ് ഷോക്കേറ്റ് മരിച്ചത്. ചുഴലിക്കാറ്റ് ആശങ്കയ്ക്ക് പിന്നാലെ ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.

ചെന്നൈയിൽ റോഡ്, ട്രെയിൻ ഗതാഗതം പലയിടത്തും തടസ്സപ്പെട്ടു. ഞായറാഴ്ച പുലർച്ചെ നാലു വരെ ചെന്നൈ വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. നൂറിലേറെ വിമാനസർവീസുകൾ റദ്ദാക്കി. 19 സർവീസുകൾ വഴിതിരിച്ചുവിട്ടു.

അടുത്ത 48 മണിക്കൂർ കനത്ത മഴയുണ്ടായേക്കാമെന്നും കരുതിയിരിക്കണമെന്നും മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ജനങ്ങൾക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഏതു ഗുരുതര സാഹചര്യത്തെയും നേരിടാൻ‌ സർക്കാർ തയാറാണെന്നും സ്റ്റാലിൻ പറഞ്ഞു. എട്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു. ഐടി കമ്പനി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തണമെന്നാണ് സർക്കാർ നിർദേശം.

Tags:    

Similar News