എ.എ.പിയുടെ മഹേഷ് കുമാര്‍ കിച്ചി ഡല്‍ഹി മേയര്‍; 265 വോട്ടുകള്‍ ആപ്പ് സ്ഥാനാര്‍ഥിക്ക്; ബിജെപിക്ക് ലഭിച്ചത് 133 വോട്ടുകളും
എ.എ.പിയുടെ മഹേഷ് കുമാര്‍ കിച്ചി ഡല്‍ഹി മേയര്‍
ന്യൂഡല്‍ഹി: ആം ആ്ദ്മി പാര്‍ട്ടിയുടെ മഹേഷ് കുമാര്‍ കിച്ചി ഡല്‍ഹി മേയറായി തിരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ച നടത്തിയ തെരഞ്ഞെടുപ്പിലാണ് കിച്ചി തെരഞ്ഞെടുക്കപ്പെട്ടത്. കരോള്‍ ബാഗില്‍ നിന്നുള്ള എ.എ.പി കൗണ്‍സിലറാണ് കിച്ചി. ദേവ് നഗര്‍ വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറായ കിഷന്‍ ലാലിനെയാണ് കിച്ചി പരാജയപ്പെടുത്തിയത്.
265 വോട്ടുകളാണ് തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്യപ്പെട്ടത്. ഇതില്‍ രണ്ടെണ്ണം അസാധുവായി മാറി. അതേസമയം എ.എ.പി സ്ഥാനാര്‍ഥിക്ക് 133 വോട്ടുകളാണ് എ.എ.പി സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. 130 വോട്ടുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്. തെരഞ്ഞെടുപ്പില്‍ നിന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടുനിന്നിരുന്നു. ദലിത് മേയര്‍ക്ക് അടുത്ത വര്‍ഷം ഏപ്രില്‍ വരെ മാത്രമേ സ്ഥാനം വഹിക്കാന്‍ സാധിക്കുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നത്.
ഇത്തവണ ദലിത് വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കാണ് മേയര്‍ പദവി. ഇനി നാലു മാസമേ പുതിയ മേയര്‍ക്ക് കാലാവധി ബാക്കിയുള്ളൂ. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന മേയര്‍ക്ക് ഒരു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കാന്‍ അനുവദിക്കണം എന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഇത് നിരസിക്കപ്പെട്ടതോടെയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചത്.