ഡൽഹിയെ വിറപ്പിച്ച് പൊടിക്കാറ്റ്; ആഞ്ഞുവീശിയ കാറ്റിൽ മരങ്ങൾ അടക്കം കടപുഴകി വീണു; പരിഭ്രാന്തിയിൽ ജനങ്ങൾ; പലയിടത്തും ഗതാ​ഗതം തടസ്സപ്പെട്ടു; ജാഗ്രത വേണമെന്ന് അധികൃതർ

Update: 2025-04-11 16:04 GMT
ഡൽഹിയെ വിറപ്പിച്ച് പൊടിക്കാറ്റ്; ആഞ്ഞുവീശിയ കാറ്റിൽ മരങ്ങൾ അടക്കം കടപുഴകി വീണു; പരിഭ്രാന്തിയിൽ ജനങ്ങൾ; പലയിടത്തും ഗതാ​ഗതം തടസ്സപ്പെട്ടു; ജാഗ്രത വേണമെന്ന് അധികൃതർ
  • whatsapp icon

ഡൽഹി: ഡൽഹിയിയെ വിറപ്പിച്ച് ആഞ്ഞ് വീശിയടിച്ച് ശക്തമായ പൊടിക്കാറ്റ്. മാണ്ഡി ഹൗസ്, ഡൽഹി ഗേറ്റ് തുടങ്ങി രാജ്യതലസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ കാറ്റിൽ മരങ്ങൾ അടക്കം വീണു. ​ഗതാ​ഗതം തടസ്സപ്പെടുകയും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് മൂടിയതിനാൽ വിമാന സർവീസുകളെ ഉൾപ്പെടെ ബാധിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.

അതുപോലെ, മോശം കാലാവസ്ഥയെ തുടർന്ന് വൈകുന്നേരം ഡൽഹി വിമാനത്താവളത്തിൽ നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ചില വിമാനങ്ങളുടെ സർവീസുകൾ തടസ്സപ്പെട്ടു. ‌‌പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തിൽ യാത്രക്കാർ അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് ഡിഐഎഎൽ വ്യക്തമാക്കി. ഡൽഹിയിലും ജയ്പുരിലും പൊടിക്കാറ്റ് അനുഭവപ്പെടുന്നുണ്ടെന്നും ഇത് ടേക്ക് ഓഫുകളെയും ലാൻഡിങുകളെയും ബാധിക്കാൻ സാധ്യതയുണ്ടെന്നും ഇൻഡിഗോയും വ്യക്തമാക്കി.

Tags:    

Similar News