മധ്യപ്രദേശില്‍ വിജയദശമി ആഘോഷത്തിനിടെ ട്രാക്ടര്‍ ട്രോളി പുഴയിലേക്ക് മറിഞ്ഞു; പത്ത് പേര് മുങ്ങി മരിച്ചു
മധ്യപ്രദേശില്‍ വിജയദശമി ആഘോഷത്തിനിടെ ട്രാക്ടര്‍ ട്രോളി പുഴയിലേക്ക് മറിഞ്ഞു; പത്ത് പേര് മുങ്ങി മരിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-10-02 16:16 GMT
ഭോപ്പാല്‍: മധ്യപ്രദേശില്‍ വിജയദശമി ആഘോഷത്തിനിടെ ട്രാക്ടര്‍ ട്രോളി പുഴയിലേക്ക് മറിഞ്ഞ് പത്തുപേര്‍ മരിച്ചു. വിഗ്രഹ നിമഞ്ജനത്തിന് ശേഷം ആളുകള്‍ മടങ്ങുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു.
ദുര്‍ഗ്ഗാ വിഗ്രഹ നിമജ്ജന ചടങ്ങിനിടെയുണ്ടായ അപകടങ്ങള്‍ അതീവ ദുഃഖകരമാണെന്നും ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി എക്സില്‍ കുറിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം നല്‍കാനും, പരിക്കേറ്റവര്‍ക്ക് അടുത്തുള്ള ആശുപത്രിയില്‍ ഉചിതമായ ചികിത്സ നല്‍കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പരിക്കേറ്റ എല്ലാവര്ക്കും വേഗത്തില്‍ സുഖം പ്രാപിക്കാനും ദുഃഖിതരായ കുടുംബങ്ങള്‍ക്ക് ശക്തി നല്‍കാനും ദുര്ഗ്ഗാദേവിയോട് പ്രാര്‍ത്ഥിക്കുന്നു മുഖ്യമന്ത്രിയുടെ കുറിപ്പില്‍ പറയുന്നു.