ലോജിസ്റ്റിക്സ് കമ്പനി വഴി ലഹരിവസ്തുക്കൾ എത്തിക്കും; സോഷ്യൽ മീഡിയയിലൂടെ ഓർഡർ എടുത്ത് വിൽപ്പന; ലഹരിക്കടത്ത് നിയന്ത്രിക്കുന്നത് തടവ് പ്രതി; മലയാളി അടക്കം മൂന്ന് പേർ പിടിയിൽ

Update: 2024-12-07 05:48 GMT

ബംഗളൂരു: ഓൺലൈനിലൂടെ ലഹരി കടത്ത് നടത്തിയ മലയാളി അടക്കമുള്ള സംഘത്തെ കുടുക്കിയത് പൊലീസിന്റെ തത്രപരമായ നീക്കം. മലയാളിയായ ഫയാസ് അബ്‌ദുള്ളയടക്കം മൂന്ന് പേരാണ് ബംഗളൂരുവിൽ പിടിയിലായത്. ഫയാസ് അബ്‌ദുള്ളയിൽ നിന്ന് 71 ലക്ഷം രൂപയുടെ ലഹരി മരുന്നാണ് പൊലീസ് പിടികൂടിയത്. പ്രതികൾ ഓൺലൈനിലൂടെ നടത്തിയത് കോടികളുടെ ലഹരി ഇടപാടെന്ന് പൊലീസ് പറയുന്നത്.

ലഹരി മരുന്നുകൾ വിൽപ്പന നടത്തുന്നതിനായി പ്രതികൾ സോഷ്യൽ മീഡിയയിലൂടെ ഓർഡർ എടുക്കുകയായിരുന്നു. ബംഗളൂരു ജയിലിൽ തടവിൽ കഴിയുന്ന അമീർ ഖാനാണ് ലഹരിക്കടത്ത് നിയന്ത്രിച്ചത്. ഒരു ഓൺലൈൻ ലോജിസ്റ്റിക്സ് കമ്പനി വഴി പ്രതികൾ ലഹരിവസ്തുക്കൾ എത്തിച്ച ശേഷം ഓൺലൈൻ വഴി ഓർഡർ എടുത്ത് വിൽപ്പന നടത്തുകയായിരുന്നു. ഫയാസടക്കം പിടിയിലായ മൂന്ന് പേരാണ് ആവശ്യക്കാരിൽ നിന്ന് ഓ‍ർഡർ എടുത്ത് ലഹരി വിൽപ്പന നടത്തിയത്.

Tags:    

Similar News