ആന്‍ഡമാന്‍ ദ്വീപിനടുത്ത് വന്‍ മയക്കു മരുന്ന് വേട്ട; മ്യാന്‍മാര്‍ പൗരന്മാര്‍ സഞ്ചരിച്ചിരുന്ന ബോട്ടില്‍നിന്നും പിടികൂടിയത് ആറ് ടണ്‍ മയക്കു മരുന്ന്: പിടികൂടിയത് കോടിക്കണക്കിന് രൂപ വിലവരുന്ന മെതാംഫെറ്റാമൈന്‍
ആന്‍ഡമാന്‍ ദ്വീപിനടുത്ത് വന്‍ മയക്കു മരുന്ന് വേട്ട; ആറ് ടണ്‍ മയക്കു മരുന്ന് പിടികൂടി
പോര്‍ട് ബ്ലെയര്‍: ആന്‍ഡമാന്‍ നികോബാര്‍ ദ്വീപിനടുത്ത് വന്‍ മയക്കു മരുന്നു വേട്ട. മ്യാന്‍മാര്‍ പൗരന്മാര്‍ സഞ്ചരിച്ചിരുന്ന ബോട്ടില്‍നിന്നും തീരസംരക്ഷണസേനയാണ് വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയത്. കോടിക്കണക്കിന് രൂപ വിലവരുന്ന മെതാംഫെറ്റാമിനാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ ആറ് മ്യാന്‍മാര്‍ സ്വദേശികള്‍ അറസ്റ്റിലായി. സനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.
6000 കിലോഗ്രാമോളം വരുന്ന മയക്കുമരുന്നാണ് ബോട്ടില്‍ നിന്നും പിടിച്ചെടുത്തത്. അേന്താരാഷ്ട്ര വിപണിയില്‍ കോടിക്കണക്കിന് രൂപ വിലവരുന്നതാണ് മെതാംഫെറ്റാമൈന്‍. രണ്ടുകിലോ വീതമുള്ള 3000 പാക്കറ്റുകളിലാക്കിയ നിലയിലാണ് ലഹരിശേഖരം കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച തീരസംരക്ഷണ സേനയുടെ ആകാശ പട്രോളിങ്ങിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ മീന്‍പിടിത്ത ബോട്ട് കണ്ടെത്തുകയായിരുന്നു. വിവരം പൈലറ്റ്, കമാന്‍ഡിന് കൈമാറി. തുടര്‍ന്ന് സേനയുടെ കപ്പലുകള്‍ ബാരന്‍ ദ്വീപിലെത്തി ബോട്ടിനെ കൊണ്ടുവരികയായിരുന്നു.
ഇന്ത്യയിലേക്കും അയല്‍ രാജ്യങ്ങള്‍ക്കും എത്തിച്ചതാണ് മയക്കുമരുന്നെന്ന് സംശയിക്കുന്നതായി പ്രതിരോധ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2019-ലും 2022-ലും ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ കടക്കാന്‍ ശ്രമിച്ച വിദേശ കപ്പലുകളില്‍നിന്ന് സമാനമായ രീതിയില്‍ മയക്കുമരുന്ന് പിടികൂടിയിരുന്നു. പ്രതികളെ അന്തമാന്‍ പോലീസിന് കൈമാറും.