സ്കൂബ ഡൈവിങ്ങിനിടെ അപകടം; പ്രശസ്ത ബോളിവുഡ് ഗായകനും നടനുമായസബീൻ ഗാര്‍ഗ് അന്തരിച്ചു; ഓർമയായത് യാ അലി എന്ന ഹിറ്റ് ഗാനം ആലപിച്ച കലാകാരൻ

Update: 2025-09-19 12:46 GMT

സിംഗപ്പൂർ: പ്രശസ്ത ബോളിവുഡ് ഗായകൻ സുബീൻ ഗാർഗ് (53) സിംഗപ്പൂരിൽ സ്കൂബ ഡൈവിങ്ങിനിടെയുണ്ടായ അപകടത്തിൽ അന്തരിച്ചു. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. അപകടത്തെത്തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

1972ൽ മേഘാലയയിൽ ജനിച്ച സുബീൻ ഗാർഗ്, 2006ൽ പുറത്തിറങ്ങിയ 'ഗാങ്സ്റ്റർ' എന്ന ചിത്രത്തിലെ 'യാ ആലി' എന്ന ഗാനത്തിലൂടെയാണ് ബോളിവുഡിൽ പ്രശസ്തി നേടിയത്. 'ക്രിഷ് 3' ചിത്രത്തിലെ 'ദിൽ തൂ ഹി ബതാ' എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി അസമീസ് നാടോടി ഗാന ആൽബങ്ങളും അദ്ദേഹത്തിന്റേതായുണ്ട്.

സുബീൻ ഗാർഗിന്റെ അപ്രതീക്ഷിത വിയോഗത്തിൽ അസം മന്ത്രി അശോക് സിംഘാൾ അനുശോചനം രേഖപ്പെടുത്തി. അസമിലെ ജനങ്ങളുടെ പ്രിയപ്പെട്ട ഗായകനെയും രാജ്യത്തിന്റെ സാംസ്കാരിക പ്രതീകത്തെയുമാണ് നഷ്ടപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ അദ്ദേഹം അന്ന് വൈകുന്നേരം പാടാനിരിക്കുകയായിരുന്നു.

സംഭവത്തിൽ അസം ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി അശോക് സിംഗാൽ അനുശോചനമറിയിച്ചു. സുബീൻ ഒരു ഗായകനെന്നതിനപ്പുറം അസമിയുടെയും രാജ്യത്തിൻ്റെയും അഭിമാനമായിരുന്നുവെന്നും അദ്ദേഹത്തിൻ്റെ ഗാനങ്ങളിലൂടെ നമ്മുടെ സംസ്കാരവും വികാരങ്ങളും ലോകമെങ്ങുമെത്തിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    

Similar News