ഭാര്യയെ കുറിച്ച് മോശമായി സംസാരിച്ചു; പിതാവിനെ കുത്തിക്കൊന്ന് യുവാവ്; 29 കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

Update: 2025-04-23 07:08 GMT

ചെന്നൈ: ഭാര്യയെക്കുറിച്ച് മോശമായി പരാമര്‍ശിച്ചതിന് പിതാവിനെ കുത്തിക്കൊന്നു എന്ന കുറ്റത്തില്‍ 29 കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ പുളിയന്തോപ്പ് കെ.പി പാര്‍ക്കില്‍ താമസിക്കുന്ന എം. ബാലു (50)യാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് മകന്‍ കാര്‍ത്തിക്കിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കുടുംബത്തില്‍ പതിവായി മദ്യപാനവും വാക്കേറ്റങ്ങളും ഉണ്ടായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. കാര്‍ത്തിക്കിന്റെ ഭാര്യയെ കുറിച്ച് ബാലു മോശമായി സംസാരിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. വാക്കേറ്റം രൂക്ഷമായതോടെ കൊലപാതകത്തിലേക്ക് വഴിമാറിയത്. പ്രകോപിതനായ കാര്‍ത്തിക് കത്തിയെടുത്ത് ബാലുവിനെ കുത്തുകയായിരുന്നു.

പരിക്കേറ്റ ബാലുവിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കാര്‍ത്തിക്കിനെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    

Similar News