സുപ്രീം കോടതിക്ക് മുന്നിൽ നിന്നവർ കേട്ടത് നല്ല പാട്ടാസ് സൗണ്ട്; തിരിഞ്ഞുനോക്കുമ്പോൾ ഒരു നായ് സ്നേഹിയുടെ കരച്ചിൽ; കരണത്തടി എഫക്ടിന് പിന്നിൽ അഭിഭാഷകൻ; സാറ്റിസ്‌ഫൈഡ് എന്ന് കമെന്റുകൾ

Update: 2025-08-13 16:06 GMT

ഡൽഹി: സുപ്രീം കോടതിക്ക് മുന്നിൽ നിന്നവർ ഒരു നിമിഷം പതറി. തിരിഞ്ഞുനോക്കുമ്പോൾ നായ് സ്നേഹികളും അഭിഭാഷകരും തമ്മിൽ ഏറ്റുമുട്ടുന്ന കാഴ്ച. തെരുവുനായ്ക്കളെ റസിഡൻഷ്യൽ ഏരിയയിൽ നിന്ന് ഷെൽറ്റർ ഹോമുകളിലേക്ക് മാറ്റണമെന്ന സുപ്രീംകോടതി വിധിക്കു പിന്നാലെയാണ് നാടകീയ സംഭവങ്ങൾ നടന്നത്. ഇരുവിഭാഗവും തമ്മിലുള്ള തർക്കം മൂത്ത് അഭിഭാഷകൻ ഒരാളെ മർദിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പരക്കുകയാണ്.

കഴിഞ്ഞ ദിവസം കോടതി ഉത്തരവ് പുറത്തുവന്നതിനു പിന്നാലെ കോടതിക്ക് പുറത്ത് നടന്ന ഏറ്റുമുട്ടലിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. കോടതിക്ക് പുറത്ത് ആളുകൾ അഭിഭാഷകനു നേർക്ക് അലറുന്നതും ചീത്ത വാക്കുകൾ മൊഴിയുന്നത് കാണാം.

നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം എന്നിവ അടങ്ങുന്ന ഡൽഹി എൻ.സി.ആർ മേഖലയിൽ തെരുവു നായ്ക്കൾക്ക് വേണ്ടി ഷെൽറ്റർ നിർമിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഷെൽറ്ററുകളിൽ സി.സി.ടി.വിയും സ്റ്റെറിലൈസേഷൻ സംവിധാനം, പ്രതിരോധ സംവിധാനങ്ങൾ എന്നിവയും ഉറപ്പാക്കണമെന്ന് കോടതി നിർദേശിക്കുകയും ചെയ്തു.

Tags:    

Similar News