പുലര്‍ച്ചെ വീടിന് തീപിടിച്ചു; സമീപ മുറിയില്‍ ഉറങ്ങിക്കിടന്ന സഹോദരങ്ങള്‍ മരിച്ചു; മരിച്ചവരില്‍ ടിവി ബാലതാരവും; തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്ക്യൂട്ടെന്ന് പ്രാഥമിക നിഗമനം

Update: 2025-09-29 07:36 GMT

കോട്ട: രാത്രിയില്‍ വീട്ടില്‍ നടന്ന തീപിടിത്തത്തില്‍ രണ്ട് സഹോദരങ്ങള്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം. രാജസ്ഥാനിലെ കോട്ടയില്‍ ഞെട്ടിക്കുന്ന ദുരന്തം ഉണ്ടായത്. പുക ശ്വസിച്ചാണ് രണ്ട് പേരും മരിച്ചത്.

വീട്ടിലെ സ്വീകരണമുറിയില്‍ തീ പടര്‍ന്നപ്പോള്‍ സമീപ മുറിയില്‍ ഉറങ്ങിക്കിടന്ന എട്ട് വയസ്സുകാരന്‍ വീര്‍ ശര്‍മ്മയും 16 വയസ്സുകാരന്‍ ഷോറിയ ശര്‍മ്മയും പുക ശ്വസിച്ച് മരണമടഞ്ഞു. വീര്‍ ശര്‍മ്മ ടിവി ബാലതാരമാണ്.

അച്ഛന്‍ ജിതേന്ദ്ര ശര്‍മ്മ നഗരത്തിലെ കോച്ചിംഗ് സെന്ററില്‍ അധ്യാപകനാണ്. സംഭവസമയത്ത് അദ്ദേഹം ഒരു പരിപാടിക്കായി പുറത്ത് പോയിരുന്നു. അമ്മ റീത്ത ശര്‍മ്മ നടിയാണ് മുംബൈയിലാണ് താമസം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

Tags:    

Similar News