കറുത്ത പുക ഉയർന്നതിനെ പിന്നാലെ തീആളിക്കത്തി; ആളുകൾ കുതറിയോടി; ഡൽഹി എയിംസ് ട്രോമ സെന്ററിൽ തീപിടുത്തം; ആർക്കും പരിക്കില്ലെന്ന് റിപ്പോർട്ടുകൾ
By : സ്വന്തം ലേഖകൻ
Update: 2025-07-03 14:22 GMT
ഡൽഹി: ഡൽഹി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ട്രോമാ സെന്ററിൽ തീപിടുത്തം. ഇന്ന് ഉച്ചക്ക് ശേഷമാണ് അപകടം നടന്നത്. എട്ട് ഫയർ എഞ്ചിനുകൾ എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ട്രോമ സെന്ററിലെ ട്രാൻസ്‌ഫോമറിൽ തീപിടിച്ചതാണ് അപകടത്തിന് കാരണമെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്.