'ആയുധമെടുത്ത് കളി വേണ്ട..'; യുവാക്കൾക്ക് തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിക്കാൻ പരിശീലനം; ഭീതിയിൽ നാട്ടുകാർ; രാമസേനാംഗങ്ങൾക്കെതിരെ കേസെടുത്തു; സംഭവം കർണാടകയിൽ
ബെംഗളൂരു: തോക്കുകൾ ഉൾപ്പെടെയുള്ള ആയുധ പരിശീലനം നടത്തിയ ശ്രീ രാമസേനാംഗങ്ങൾക്കെതിരെ കേസെടുത്തു. കർണാടകയിലെ ബാഗൽഘോട്ടിലാണ് അനുമതി നേടാതെയുള്ള ആയുധ പരിശീലനം ശ്രീ രാമ സേന നടത്തിയത്. 2024 ഡിസംബർ 25 മുതൽ 29 വരെയായിരുന്നു തോഡൽബാഗി ഗ്രാമത്തിൽ വച്ച് ആയുധ പരിശീലനം നടന്നതെന്നാണ് പോലീസ് പറയുന്നത്. 180ലേറെ യുവാക്കളാണ് ക്യാംപിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ.
പക്ഷെ ലാത്തി അടക്കമുള്ള ആയുധ പരിശീലനങ്ങൾ നൽകിയ ക്യാപിലെ അവസാന ദിവസം എയർ റൈഫിൾ ഉപയോഗിക്കാൻ പരിശീലിക്കാൻ അവസരം നൽകുക മാത്രമാണ് ചെയ്തതെന്നാണ് പരിപാടിയുടെ സംഘാടകർ വിശദമാക്കുന്നത്.
കരാട്ടെ അടക്കമുള്ള വിവിധ സാഹസിക പരിശീലനങ്ങളാണ് വ്യക്തിത്വ വികസന പരിശീലന ക്യാമ്പിൽ നടന്നതെന്നുമാണ് ശ്രീരാമ സേനാ നേതാക്കൾ പ്രതികരിക്കുന്നത്. ക്യാമ്പിൽ തോക്ക് പരിശീലനം അടക്കമുള്ളതിന്റെ വീഡിയോകൾ നവമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.