ആയുധ നിർമ്മാണ ഫാക്ടറിയിൽ വൻ സ്ഫോടനം; പൊട്ടിത്തെറി ആർഡിഎക്സ് നിർമ്മാണത്തിനിടെ; ഉഗ്രശബ്ദം കേട്ട് ഞെട്ടി നാട്ടുകാർ; അഞ്ച് പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്; സംഭവം മഹാരാഷ്ട്രയിൽ
By : സ്വന്തം ലേഖകൻ
Update: 2025-01-24 07:51 GMT
മുംബൈ: ആയുധ നിർമ്മാണ ഫാക്ടറിയിൽ വൻ സ്ഫോടനം നടന്നതായി റിപ്പോർട്ടുകൾ. മഹാരാഷ്ട്രയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. അപകടത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ആർഡിഎക്സ് നിർമ്മാണത്തിനിടെയാണ് പൊട്ടിത്തെറി നടന്നതെന്നാണ് വിവരങ്ങൾ. നിരവധി പേർക്ക് പരിക്കേറ്റു. ഉഗ്രശബ്ദം കേട്ട് നാട്ടുകാർ ഒന്നടങ്കം ഞെട്ടി പുറത്തിറങ്ങിയപ്പോഴാണ് സ്ഫോടന വിവരം അറിയുന്നത്.
മഹാരാഷ്ട്രയിൽ ആയുധ നിർമ്മാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 5 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ ഭണ്ഡാരയിൽ പ്രവർത്തിക്കുന്ന ആയുധ നിർമ്മാണ ശാലയിലാണ് സ്ഫോടനം നടന്നത്. ആർഡിഎക്സ് നിർമ്മാണം നടന്ന ഭാഗത്താണ് പൊട്ടിത്തെറിയുണ്ടായത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും റിപ്പോർട്ടുകൾ ഉണ്ട്.