സാങ്കേതിക തകരാർ; മുംബൈയിൽനിന്ന് യുഎസിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

Update: 2025-10-22 12:44 GMT

മുംബൈ: മുംബൈയിൽനിന്ന് അമേരിക്കയിലെ നെവാർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് തിരിച്ചിറക്കി. എഐ 191 എന്ന വിമാനമാണ് സാങ്കേതിക തകരാറിനെത്തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി മുംബൈയിൽ തിരിച്ചിറക്കിയത്. ബുധനാഴ്ച രാവിലെയാണ് വിമാനം തിരിച്ചിറക്കിയത്.

വിമാനത്തിന്റെ വിശദമായ പരിശോധനകൾക്കായി മാറ്റിയിട്ടുണ്ട്. നെവാർക്കിൽനിന്ന് മുംബൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എഐ 144 വിമാനത്തിന്റെ സർവീസും എയർ ഇന്ത്യ റദ്ദാക്കി. യാത്രക്കാരെ നിലവിൽ ഹോട്ടലുകളിലേക്ക് മാറ്റിയിട്ടുണ്ട്. അവരുടെ യാത്ര തുടരുന്നതിനായി ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് എയർ ഇന്ത്യ അറിയിച്ചു. മറ്റു വിമാനങ്ങളിലോ എയർ ഇന്ത്യയുടെ തന്നെ മറ്റ് സർവീസുകളിലോ ഇവരെ നെവാർക്കിലേക്ക് അയക്കുമെന്നും കമ്പനി വ്യക്തമാക്കി. 

Tags:    

Similar News