ലാൻഡിങ്ങിനിടെ വിമാനത്തിന്‍റെ ടയർ പൊട്ടിത്തെറിച്ച് അപകടം; യാത്രക്കാരെല്ലാം സുരക്ഷിതരെന്ന് അധികൃതർ; സംഭവം ചെന്നൈ വിമാനത്താവളത്തിൽ

Update: 2024-10-06 03:46 GMT
ലാൻഡിങ്ങിനിടെ വിമാനത്തിന്‍റെ ടയർ പൊട്ടിത്തെറിച്ച് അപകടം; യാത്രക്കാരെല്ലാം സുരക്ഷിതരെന്ന് അധികൃതർ; സംഭവം ചെന്നൈ വിമാനത്താവളത്തിൽ
  • whatsapp icon

ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന്‍റെ ടയർ പൊട്ടിത്തെറിച്ച് അപകടം. മസ്‌കറ്റിൽ നിന്നും എത്തിയ ഒമാൻ എയർവെയ്സ് ആണ് അപകടത്തിൽപ്പെട്ടത്.

വിമാനത്തിൽ 146 യാത്രക്കാർ ഉണ്ടായിരിന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ചെന്നൈ എയർപോർട്ട് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് 5.30ന് ചെന്നൈയിൽ എത്തിയ വിമാനത്തിന്‍റെ പിന്നിലെ ടയറുകളിൽ ഒന്നാണ് പൊട്ടിത്തെറിച്ചതെന്ന് അധികൃതർ പറഞ്ഞു.

വിമാനം പാർക്ക് ചെയ്തതിന് ശേഷമുള്ള പരിശോധനയിലാണ് ടയറിലെ കേടുപാട് ശ്രദ്ധയിൽപ്പെടുന്നത്.

ചിലപ്പോൾ ഡൽഹിയിൽ നിന്നോ മുംബൈയിൽ നിന്നോ പുതിയ ടയർ എത്തിക്കും. ലഭ്യമല്ലെങ്കിൽ മസ്‌കറ്റിൽ നിന്നും വിമാനത്തിൽ കൊണ്ടുവരുമെന്നും അധികൃതർ പറഞ്ഞു.

അപകടത്തെ തുടർന്ന് വിമാനത്തിന്‍റെ മടക്കയാത്ര റദ്ദാക്കി. ഇപ്പോൾ യാത്രക്കാരെ വിവിധ ഹോട്ടലുകളിലായി താമസിപ്പിച്ചിരിക്കുകയാണ്.

Tags:    

Similar News