തണുത്തുവിറച്ച് രാജ്യതലസ്ഥാനം; ഡൽഹിയിൽ ഇന്നും കനത്ത മൂടൽ മഞ്ഞ് തുടരുന്നു; കാഴ്ച മറയ്ക്കുന്നു; പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണം; പലയിടത്തും താപനില 10 ഡിഗ്രിയായി കുറഞ്ഞു; അതീവ ജാഗ്രത!

Update: 2025-02-02 07:12 GMT
തണുത്തുവിറച്ച് രാജ്യതലസ്ഥാനം; ഡൽഹിയിൽ ഇന്നും കനത്ത മൂടൽ മഞ്ഞ് തുടരുന്നു; കാഴ്ച മറയ്ക്കുന്നു; പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണം; പലയിടത്തും താപനില 10 ഡിഗ്രിയായി കുറഞ്ഞു; അതീവ ജാഗ്രത!
  • whatsapp icon

ഡൽഹി: രാജ്യതലസ്ഥാനം തണുത്തുവിറയ്ക്കുന്നു. ഡൽഹിയിൽ ഇന്നും ശക്തമായ മൂടൽ മഞ്ഞ് തുടരുന്നുവെന്നാണ് റിപോർട്ടുകൾ. കാഴ്ചയെ മറച്ച് കടുത്ത മൂടൽ മഞ്ഞ്. ഇന്ന് രാവിലെ കാഴ്ചയെ പോലും മറക്കുന്ന വിധത്തിൽ തണുത്ത കാറ്റിനൊപ്പമാണ് മൂടൽ മഞ്ഞുണ്ടായത്. ഡൽഹിയിൽ ഇന്ന് രേഖപ്പെടുത്തിയ കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസ് ആണ്.

പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മൂടൽ മഞ്ഞുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഫെബ്രുവരി 3ന് രാജ്യ തലസ്ഥാനത്ത് മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ഡൽഹിയിൽ മൂടൽ മഞ്ഞ് തുടരുന്ന സാഹചര്യത്തിൽ തെരുവോരങ്ങളിൽ കഴിയുന്നവർക്ക് രാത്രികാല അഭയകേന്ദ്രങ്ങൾ ഒരുക്കി. തണുപ്പിൽ നിന്നും രക്ഷനേടാൻ രാത്രി അഭയകേന്ദ്രങ്ങൾ അന്വേഷിച്ചു നടക്കുന്നവർക്ക് ആശ്വാസമാണ് ഇത്.

ചൂട് കിട്ടുന്ന വസ്ത്രങ്ങൾ, ബ്ലാങ്കറ്റുകൾ, സ്ഥലങ്ങൾ തുടങ്ങിയവ തെരുവോരങ്ങളിൽ കഴിയുന്നവർക്ക് വിവിധ സംഘടനകളോട് ചേർന്ന് ഡൽഹി സർക്കാർ നൽകുന്നുണ്ട്.

Tags:    

Similar News