തമ്മിൽ തർക്കം; പഞ്ചാബിൽ എഎപി നേതാവിന് നേരെ വെടിയുതിർത്ത് ശിരോമണി അകാലി ദൾ നേതാവ്; പരിക്കേറ്റ നേതാവ് ആശുപത്രിയിൽ

Update: 2024-10-06 07:46 GMT

ഡൽഹി: പഞ്ചാബിൽ ഭീതി ഉണർത്തി ആം ആദ്മി പാർട്ടി (എഎപി) നേതാവിന് നേരെ വെടിയുതിർത്തതായി റിപ്പോർട്ടുകൾ. ശിരോമണി അകാലി ദൾ നേതാവാണ് വെടിയുതിർത്തത് എന്നാണ് കിട്ടുന്ന വിവരങ്ങൾ. പഞ്ചാബിലെ ഫാസിൽകയിൽ നേതക്കൾ തമ്മിൽ ഉണ്ടായ തർക്കത്തിനൊടുവിൽ ആയിരിന്നു സംഭവം നടന്നത്.

സംഭവത്തിൽ എഎപി പ്രാദേശിക നേതാവ് മൻദീപ് ബ്രാറിനാണ് പരിക്ക് പറ്റിയത്. ഇദ്ദേഹത്തെ ജലാലാബാദിലെ സർക്കാർ ആശുപത്രിയിലും തുടർന്ന് വിദ​ഗ്ദ ചികിത്സക്കായി ലുധിയാന മെഡിക്കൽ സെൻ്ററിലേക്കും മാറ്റിയിട്ടുണ്ട്. അകാലി ദൾ നേതാവ് വർദേവ് സിങ് മാൻ ആണ് വെടിയുതിർത്തത് എന്നാണ് ജലാലാബാദ് എംഎൽഎ ജഗ്ദീപ് കംബോജ് ഗോൾഡി ആരോപണം ഉയർത്തുന്നു.

ബ്ലോക്ക് ഡെവലപ്‌മെൻ്റ് ആൻഡ് പഞ്ചായത്ത് ഓഫീസറുടെ ഓഫീസിന് പുറത്തായിരുന്നു സംഭവം നടന്നത്. ഒരു സ്‌കൂളിന്റെ ഫയലുമായി ബന്ധപ്പെട്ട വിഷയത്തിൽ പഞ്ചായത്ത് ഓഫിസിൽ എത്തിയ മുൻ എംപി സോറ സിങ് മാനിന്റെ മകൻ വർദേവിന്റെ ആവശ്യം ഉദ്യോഗസ്ഥൻ നിരസിക്കുകയായിരുന്നു. തുടർന്ന് അകാലി നേതാക്കൾ ഓഫീസിൽ നിന്നും ഇറങ്ങിപ്പോയി. പുറത്ത് ഉണ്ടായിരുന്ന എഎപി നേതാവ് മൻദീപ് സിങ് ബ്രാറുമായി തർക്കം ആരംഭിക്കുകയും വർദേവ് വെടിയുതിർത്തു എന്നാണ് ഉയർന്നുവരുന്ന ആരോപണം.

Tags:    

Similar News