അവിഹിതബന്ധമുണ്ടെന്ന് സംശയം; ഭാര്യയെ കഴുത്തറുത്ത് കൊന്നു; ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി

Update: 2024-10-23 09:56 GMT

ലക്‌നൗ: ഭാര്യയെ കഴുത്തറുത്ത് കൊന്നത് അവിഹിതബന്ധമുണ്ടെന്ന സംശയത്തിൽ. ഉത്തർപ്രദേശിലെ സംഭാലിൽ ചൊവ്വാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പ്രതി സോനു ഭാര്യ രാഖിയെ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.

ദമ്പതികൾക്ക് മൂന്ന് ആൺമക്കളുണ്ട്. കൊലപാതകത്തിന് ശേഷം പ്രതി മൂന്ന് കുട്ടികളുമായാണ് പോലീസ് സ്‌റ്റേഷനിലെത്തിയത്. ശേഷം ഇയാൾ സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തുകയായിരുന്നു. താൻ ഭാര്യയെ കൊലപ്പെടുത്തിയെന്നും അറസ്റ്റ് ചെയ്യണമെന്നും പോലീസിനോട് പറഞ്ഞു.

തുടർന്ന് വീട്ടിലെത്തി പരിശോധന നടത്തിയ പോലീസ് മൃതദേഹം കണ്ടെടുക്കുകയും പോസ്റ്മോർട്ടത്തിനയയ്ക്കുകയും ചെയ്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഭാര്യയുടെ അവിഹിതബന്ധത്തിനെ തുടർന്ന് മുന്നറിയിപ്പുകൾ നൽകിയിട്ടും അനുസരിക്കാത്തതിനെ തുടർന്നാണ് കൊലപ്പെടുത്തിയത് എന്നാണ്.

Tags:    

Similar News