ഡാർജിലിങ്ങിൽ കനത്ത നാശം വിതച്ച് മഴ; മലയോര മേഖലയിൽ മണ്ണിടിച്ചിൽ; ആറുപേർക്ക് ദാരുണാന്ത്യം; പ്രദേശത്ത് റെഡ് അലർട്ട്; പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്; അതീവ ജാഗ്രത

Update: 2025-10-05 06:59 GMT

കൊൽക്കത്ത: പശ്ചിമബംഗാളിലെ ഡാർജിലിങ് ജില്ലയിലുണ്ടായ കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടർന്നുണ്ടായ അപകടങ്ങളിൽ ആറുപേർ മരിച്ചു. മിരിക്-കുർസേങ് നഗരത്തെ ബന്ധിപ്പിക്കുന്ന ദുദിയ ഇരുമ്പ് പാലം മണ്ണിടിച്ചിലിൽ തകർന്നു.

സബ്-ഹിമാലയൻ മേഖലയിൽ റെഡ് അലേർട്ട് പ്രഖ്യാപിക്കപ്പെട്ട പ്രദേശത്താണ് ദുരന്തമുണ്ടായത്. തിങ്കളാഴ്ച വരെ ഈ പ്രദേശത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ ബംഗാളിലും മഴ മുന്നറിയിപ്പ് നിലനിൽക്കുന്നു.

കനത്ത മഴയെത്തുടർന്ന് നിരവധിയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. തിസ്ത, മൽ തുടങ്ങിയ നദികൾ കരകവിഞ്ഞൊഴുകി പ്രളയസമാനമായ സാഹചര്യമാണ് നിലവിലുള്ളത്. ഈ ന്യൂനമർദ്ദം ശനിയാഴ്ച വൈകുന്നേരത്തോടെ ദുർബലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Similar News