ബൈക്ക് ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയി; കാര്‍ കന്നഡ നടി ദിവ്യ സുരേഷിന്റേത്; അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നതും നടിയെന്ന് ബെംഗളൂരു പൊലീസ്
കാര്‍ കന്നഡ നടി ദിവ്യ സുരേഷിന്റേത്
ബംഗളൂരു: ഒക്ടോബര്‍ 4ന് പുലര്‍ച്ചെ ബൈതാരയണപുരയില്‍ ബൈക്കിലിടിച്ച് നിര്‍ത്താതെ പോയ കാര്‍ കന്നഡ നടിയായ ദിവ്യ സുരേഷിന്റെതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പോലീസ് വാഹനത്തെയും ഡ്രൈവറെയും തിരിച്ചറിഞ്ഞത്.
നിത്യോ ഹോട്ടലിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. ബൈക്കില്‍ ഇടിച്ച ശേഷം നിര്‍ത്താതെ ഓടിച്ചുപോയ വാഹനത്തെക്കുറിച്ച് ലഭിച്ച വിവരങ്ങളുടെയും സിസിടിവി ദൃശ്യങ്ങളുടെയും സഹായത്തോടെയാണ് പോലീസ് അന്വേഷണം നടത്തിയത്. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ദിവ്യ സുരേഷാണെന്ന് പോലീസ് അറിയിച്ചു.
അപകടത്തില്‍ ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ നല്‍കിയ പരാതിക്ക് പിന്നാലെ പോലീസ് നടത്തിയ വിശദമായ പരിശോധനയില്‍ വാഹനം കണ്ടെത്തുകയും തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. ട്രാഫിക് വെസ്റ്റ് ഡിസിപി അനൂപ് ഷെട്ടിയാണ് ഇക്കാര്യം അറിയിച്ചത്. വാഹനം ഓടിച്ച നടിയെ പോലീസ് ചോദ്യം ചെയ്യും.