പരാതിയിൽ നിർമ്മാണ കേന്ദ്രത്തിൽ മിന്നൽ പരിശോധന; പിടിച്ചെടുത്തത് 25,000 വ്യാജ ക്ലോസപ്പ് ടൂത്ത് പേസ്റ്റ് ട്യൂബുകള്‍; വന്‍ റാക്കറ്റ് പിടിയില്‍
ന്യൂഡൽഹി: ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ ഉത്പന്നങ്ങൾ വ്യാജമായി നിർമ്മിച്ച് വിപണനം ചെയ്യുന്ന വൻ റാക്കറ്റ് ഡൽഹിയിൽ പിടിയിൽ. വ്യാജ ഉത്പന്ന നിർമ്മാണ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ, ക്ലോസപ്പ് ടൂത്ത് പേസ്റ്റ് എന്ന് തോന്നിപ്പിക്കുന്ന 25,000 ട്യൂബുകളാണ് ഡൽഹി പോലീസ് പിടിച്ചെടുത്തത്. ഹിന്ദുസ്ഥാൻ യൂണിലിവർ അധികൃതർ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് സംഘം അന്വേഷണം ആരംഭിച്ചത്.
വ്യാജ ഉത്പന്നങ്ങൾ നിർമ്മിച്ച് വിപണിയിലെത്തിക്കുന്ന സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് നടത്തിയ റെയ്ഡിലാണ് നിർമ്മാണ കേന്ദ്രം കണ്ടെത്തിയത്. പോലീസ് സംഘം സംഭവസ്ഥലത്തുനിന്ന് ഉത്പന്നങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളും യന്ത്രങ്ങളും പിടിച്ചെടുത്തു. ഈ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്നും കൂടുതൽ പേർ പിടിയിലാകാൻ സാധ്യതയുണ്ടെന്നും പോലീസ് അറിയിച്ചു.