മുംബൈയില്‍ വാടകക്ക് പോലും വീട് ലഭിക്കില്ലെന്ന് പാക് നടി; താന്‍ ഫുട്പാത്തിലാണ് ഉറങ്ങുന്നതെന്ന് പരിഹസിച്ച് ജാവേദ് അക്തര്‍

മുംബൈയില്‍ വാടകക്ക് പോലും വീട് ലഭിക്കില്ലെന്ന് പാക് നടി

Update: 2025-05-31 06:26 GMT

മുംബൈ: മുംബൈയില്‍ വീട് വാടകക്ക് എടുക്കാന്‍ പോലും കഴിയില്ലെന്ന പാക് നടി ബുഷ്ര അന്‍സാരിക്ക് മറുപടിയുമായി ഗാനരചയിതാവ് ജാവേദ് അക്തര്‍. 'അതെ, ഞാനും ഷബാനയും ഫുട്പാത്തിലാണ് ഉറങ്ങുന്നത്' എന്നായിരുന്നു ജാവേദ് അക്തര്‍ നല്‍കിയ മറുപടി. രാജ്യത്ത് ആന്തരികമായി നിരവധി പ്രശ്നങ്ങള്‍ ഉണ്ടാകാമെന്നും എന്നാല്‍ പുറത്തുനിന്നുള്ള ഒരാള്‍ അഭിപ്രായം പറയാന്‍ വന്നാല്‍, താന്‍ ഒരു ഇന്ത്യക്കാരനാണ് എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

'പ്രശസ്തനായ ഒരു പാകിസ്താന്‍ ടിവി നടി ബുഷ്റ അന്‍സാരി ഒരിക്കല്‍ ദേഷ്യത്തോടെ ചോദിച്ചു, ഞാന്‍ എന്തുകൊണ്ട് മിണ്ടാതിരിക്കുന്നില്ല എന്ന്. നസീറുദ്ദീന്‍ ഷായെപ്പോലെ ഞാനും മിണ്ടാതിരിക്കണമെന്ന് അവര്‍ പറഞ്ഞു. എപ്പോള്‍ സംസാരിക്കണം, എപ്പോള്‍ സംസാരിക്കരുത് എന്ന് എന്നോട് പറയാന്‍ അവര്‍ ആരാണ്? ആരാണ് നിങ്ങള്‍ക്ക് ഈ അവകാശം നല്‍കിയത്, എന്തുകൊണ്ടാണ് ഞാന്‍ നിങ്ങളുടെ ഉപദേശം സ്വീകരിക്കണമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്?' -ജാവേദ് അക്തര്‍ ചോദിച്ചു.

പഹല്‍ഗാമിലെ പുല്‍മേടുകളില്‍ 26 വിനോദസഞ്ചാരികളെ തീവ്രവാദികള്‍ കൊലപ്പെടുത്തിയതിനെ അപലപിച്ച് ഗൗരവ്ശാലി മഹാരാഷ്ട്ര മഹോത്സവത്തില്‍ ജാവേദിന്റെ പ്രസംഗത്തോട് പ്രതികരിച്ചാണ് ബുഷ്റ രംഗത്തെത്തിയത്. നസീറുദ്ദീനെപ്പോലെ ഈ വിഷയത്തില്‍ അദ്ദേഹം നിശബ്ദത പാലിക്കണമെന്ന് അവര്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

Tags:    

Similar News