അന്ന് നിതീഷാണ് തൊഴുകയ്യുമായി ആര്‍ജെഡിക്കു മുന്നില്‍ വന്നത്; ജെഡിയുവുമായി ഇനിയൊരു സഖ്യത്തിനില്ലെന്ന് തേജസ്വി യാദവ്
ജെഡിയുവുമായി ഇനിയൊരു സഖ്യത്തിനില്ലെന്ന് തേജസ്വി യാദവ്
Update: 2024-09-10 15:50 GMT
പട്‌ന: മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദളു(യു)മായി വീണ്ടുമൊരു സഖ്യത്തിനു സാധ്യതയില്ലെന്നു ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. സഖ്യത്തിനായി ആര്‍ജെഡി ഒരിക്കലും നിതീഷിനെ സമീപിച്ചിട്ടില്ല. നിതീഷാണു മുന്‍പു തൊഴുകയ്യുമായി ആര്‍ജെഡി നേതൃത്വത്തിനു മുന്നില്‍ വന്നിട്ടുള്ളതെന്നു തേജസ്വി പറഞ്ഞു. നിതീഷ് കുമാര്‍ വെറുമൊരു മുഖംമൂടിയാണ്. ബിജെപിയാണ് സര്‍ക്കാരിനെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡി വിജയിച്ചാല്‍ ബിഹാറിനു വന്‍ തോതില്‍ മാറ്റമുണ്ടാകും. എല്ലാവരെയും ഒത്തൊരുമിപ്പിച്ചാണു ബിഹാറിനെ മുന്നോട്ടു നയിക്കേണ്ടത്. ആധുനിക ബിഹാര്‍ സൃഷ്ടിക്കാന്‍ പ്രയത്‌നിക്കുമെന്നും തേജസ്വി പറഞ്ഞു.