500 ഭിന്നശേഷി സഹോദരിമാരുടെ വിവാഹത്തിനായി പത്ത് ലക്ഷം രൂപ വീതം പ്രതിവർഷം നൽകും; ഇത് എന്റെ കടമയാണ് ഞാൻ ചെയ്യും; അവരെയെല്ലാം ദൈവം അനുഗ്രഹിക്കട്ടെ; തന്റെ വിവാഹം നടക്കാനിരിക്കെ വലിയൊരു പ്രതിജ്ഞയുമായി ജീത് അദാനി
ഡൽഹി: തന്റെ ജീവിതത്തിലെ വിവാഹം എന്ന മംഗളകർമം നടക്കാനിരിക്കെ വലിയൊരു പ്രതിജ്ഞയുമായി ജീത് അദാനി രംഗത്ത്. 500 ഭിന്നശേഷി സഹോദരിമാരുടെ വിവാഹത്തിനായി പത്ത് ലക്ഷം രൂപ വീതം പ്രതിവർഷം നൽകുമെന്നും. ഇത് എന്റെ കടമയാണ് ഞാൻ അത് ചെയ്യുമെന്നും അദ്ദേഹം പറയുന്നു.
പ്രതിവർഷം 500 ഭിന്നശേഷി യുവതികളുടെ വിവാഹത്തിനായി 10 ലക്ഷം രൂപ വീതം നൽകുമെന്നാണ് ഗൗതം അദാനിയുടെ മകൻ ജീത് അദാനി പറഞ്ഞിരിക്കുന്നത്. ഫെബ്രുവരി ഏഴാം തീയതി ജീത് അദാനി ദിവ്യയെ വിവാഹം കഴിക്കാനിരിക്കെയാണ് പ്രഖ്യാപനം. ഗൗതം അദാനിയാണ് മകന്റെ പ്രഖ്യാപനത്തെ കുറിച്ച് അറിയിച്ചിരിക്കുന്നത്.
ഒരു പ്രതിജ്ഞയോട് കൂടി വിവാഹജീവിതം ആരംഭിക്കാനാണ് ജീതും ദിവ്യയും തീരുമാനം എടുത്തിരിക്കുന്നത്. 500 ഭിന്നശേഷി സഹോദരിമാരുടെ വിവാഹത്തിനായി 10 ലക്ഷം രൂപ വീതം പ്രതിവർഷം നൽകാനാണ് അവർ തീരുമാനമെടുത്തിരിക്കുന്നത്. പിതാവെന്നനിലയിൽ പൂർണ സംതൃപ്തി നൽകുന്നതാണ് തീരുമാനമെന്നും അദാനി പറഞ്ഞു. ജീത്തിനേയും ദിവ്യയേയും ദൈവം അനുഗ്രഹിക്കട്ടെയെന്നും അദാനി എക്സിലൂടെ വ്യക്തമാക്കി.
പദ്ധതിയുടെ ഭാഗമായി വിവാഹിതരായ 21 ഭിന്നശേഷി യുവതികളുമായി ജീത് അദാനി കൂടിക്കാഴ്ച നടത്തി. 27കാരനായ ജീത് അദാനി 2019ലാണ് അദാനി ഗ്രൂപ്പിൽ ചേരുന്നത്. അദാനി എയർപോർട്ട് ഹോൾഡിങ്സ് ലിമിറ്റഡിന്റെ ഡയറക്ടറായിട്ടായിരുന്നു ആദ്യ നിയമം. പെൻസിൽവാനിയ യൂനിവേഴ്സിറ്റിയിൽ നിന്നും പഠനം പൂർത്തിയാക്കിയ ജീതിന് കമ്പനിയുടെ പ്രതിരോധ, പെട്രോ കെമിക്കൽ, കോപ്പർ ബിസിനസിന്റേയും ചുമതലയും ഉണ്ട്.