ഇന്‍ഫോസിസ് ക്യാമ്പസില്‍ വീണ്ടും പുള്ളിപുലി; ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം; ഹോസ്റ്റലിലെ ജീവനക്കാരോട് പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശം; പുലിയെ പിടികൂടാന്‍ കൂടുകള്‍ സ്ഥാപിച്ചു; നീക്കം നിരീക്ഷിക്കുന്നതിന് ഡ്രോണും; 50 അംഗ വനം വകുപ്പ് സംഘം സ്ഥലത്ത്
മൈസൂരു: മൈസൂരിലെ ഇന്‍ഫോസിസ് ക്യാമ്പസില്‍ വീണ്ടും പുള്ളിപ്പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ, ജീവനക്കാര്‍ പരിഭ്രാന്തിയില. പുലിയെ കണ്ടെത്തിയതോടെ ക്യാമ്പസിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സവും ഉണ്ടായിരിക്കുകയാണ്. തുടര്‍ന്ന് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഹെബ്ബാളിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയ്ക്ക് സമീപമുള്ള 350 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള ഇന്‍ഫോസിസ് ക്യാമ്പസിലെ വിവിധ സിസിടിവി ക്യാമറകളില്‍, പുലിയുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് പതിഞ്ഞത്.
തുടര്‍ന്ന് ക്യാമ്പസിനുള്ളിലും ഹോസ്റ്റലുകളിലും ജീവനക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 'ഹോസ്റ്റലില്‍ നിന്ന് പുറത്തിറങ്ങരുത്' എന്ന നിര്‍ദേശം ജീവനക്കാര്‍ക്ക് ഐടി വിഭാഗം നല്‍കിയിട്ടുണ്ട്. വര്‍ക്ക്ഫ്രം ഹോം പ്രവര്‍ത്തനത്തിനായി ജീവനക്കാര്‍ക്ക് താത്കാലിക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ, 50 അംഗ വനം വകുപ്പ് സംഘം സ്ഥലത്തെത്തി പുള്ളിപ്പുലിയെ പിടികൂടാന്‍ ക്യാമ്പസില്‍ കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പുലികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നിതിന് ഡ്രോണ്‍ ക്യാമറകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിസര പ്രദേശങ്ങളില്‍ താമസിക്കുന്നവരും തൊഴിലാളികളും പരമാവധി ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഇത് ആദ്യമായല്ല മൈസൂരിലെ ഇന്‍ഫോസിസ് ക്യാമ്പസില്‍ പുള്ളിപ്പുലിയെ കാണുന്നത്. 2011ലും സമാനമായ സംഭവം നടന്നിരുന്നു. സംരക്ഷിത വനമേഖലക്ക് സമീപത്തായതിനാല്‍, ഇത്തരത്തിലുള്ള സാന്നിധ്യം ആവര്‍ത്തിക്കാമെന്നാണു വനം വകുപ്പിന്റെ നിലപാട്. മൈസൂരിലെ ഈ സാങ്കേതിക സംരംഭക കേന്ദ്രത്തില്‍ സജീവമായ പുലിയുടെ സാന്നിധ്യം, ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് പിന്തുടരുകയാണെന്ന് വനം വകുപ്പ് വ്യക്തമാക്കുന്നു. പുലിയെ ഉടന്‍ പിടിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും വനം വകുപ്പ് പറയുന്നു.