ഉത്സവപ്പറമ്പിലെത്തി ആഭരണം കവര്‍ന്ന് ആഡംബര ജീവിതം; കമിതാക്കള്‍ പിടിയില്‍

ഉത്സവപ്പറമ്പിലെത്തി ആഭരണം കവര്‍ന്ന് ആഡംബര ജീവിതം; കമിതാക്കള്‍ പിടിയില്‍

Update: 2024-09-06 03:12 GMT
ഉത്സവപ്പറമ്പിലെത്തി ആഭരണം കവര്‍ന്ന് ആഡംബര ജീവിതം; കമിതാക്കള്‍ പിടിയില്‍
  • whatsapp icon

ചെന്നൈ: ഉത്സവ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ ആഭരണങ്ങള്‍ കവരുകയും അതുപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയും ചെയ്യുന്ന താംബരം സ്വദേശികളായ കമിതാക്കള്‍ പിടിയിലായി. ശ്രീവല്ലിപുത്തൂരില്‍ അഞ്ച് സ്ത്രീകളുടെ 18 പവനോളം സ്വര്‍ണം മോഷണം പോയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു നടത്തിയ പരിശോധനയിലാണ് താംബരം സ്വദേശികളായ അജിത്ത്, അനു എന്നിവര്‍ പിടിയിലായത്.

മാന്യമായ വസ്ത്രം ധരിച്ചെത്തുന്ന ഇവര്‍ സ്ത്രീകളുടെ ശ്രദ്ധ തെറ്റിച്ച ശേഷം മോഷണം നടത്തുകയായിരുന്നു. കഴിഞ്ഞ 23നു തെങ്കാശിയില്‍നിന്നു മോഷ്ടിച്ച സ്വര്‍ണം വിറ്റ് ഇവര്‍ പാലക്കാട്ടുനിന്ന് ആഡംബര കാര്‍ വാങ്ങിയിരുന്നു. കാറും 18 പവനോളം സ്വര്‍ണവും പൊലീസ് പിന്നീട് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

Tags:    

Similar News