വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു; 19 കിലോ സിലിണ്ടറിന്റെ വിലയില്‍ 15 രൂപയുടെ വര്‍ധനവ്; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

Update: 2025-10-01 03:16 GMT

ന്യൂഡല്‍ഹി: രാജ്യത്തെ എണ്ണ കമ്പനികള്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന്റെ വില ഉയര്‍ത്തി. ഇന്ന് മുതല്‍ 19 കിലോഗ്രാം സിലിണ്ടറിന് 15 രൂപയാണ് പുതുതായി കൂട്ടിയത്. എന്നിരുന്നാലും, സാധാരണ വീടുകളില്‍ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല.

വില കുറച്ചതിന് ശേഷം വരുന്ന ആദ്യ വര്‍ധനയാണിത്. കഴിഞ്ഞ മാസം വാണിജ്യ സിലിണ്ടറിന് 51.50 രൂപ കുറച്ചിരുന്നു. ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ ഡല്‍ഹിയില്‍ 138 രൂപ, കൊല്‍ക്കത്തയില്‍ 144 രൂപ, മുംബൈയില്‍ 139 രൂപ, ചെന്നൈയില്‍ 141.50 രൂപ എന്നിങ്ങനെ കുറവുണ്ടായിരുന്നു.

പുതിയ നിരക്കനുസരിച്ച്, കൊല്‍ക്കത്തയില്‍ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 1700 രൂപയായി. ഡല്‍ഹിയില്‍ 1595 രൂപ, മുംബൈയില്‍ 1547 രൂപ, ചെന്നൈയില്‍ 1754 രൂപ എന്നിങ്ങനെയാണ് നിലവിലെ വില. ഗാര്‍ഹിക സിലിണ്ടറിന് ഏപ്രിലില്‍ 50 രൂപ കൂട്ടിയതിന് ശേഷം മാറ്റമില്ലാതെ തുടരുകയാണ്.

Tags:    

Similar News