'സന്തോഷ വാർത്ത..'; കുംഭമേളയ്ക്ക് പങ്കെടുക്കാൻ പോകുന്നവർക്ക് വിമാന നിരക്കിൽ വൻ ഇളവ്; ടിക്കറ്റ് നിരക്കിൽ 50 ശതമാനം വരെ കുറയും; വിമാന കമ്പനികൾക്ക് നിർദ്ദേശവുമായി സർക്കാർ

Update: 2025-02-01 04:55 GMT
സന്തോഷ വാർത്ത..; കുംഭമേളയ്ക്ക് പങ്കെടുക്കാൻ പോകുന്നവർക്ക് വിമാന നിരക്കിൽ വൻ ഇളവ്; ടിക്കറ്റ് നിരക്കിൽ 50 ശതമാനം വരെ കുറയും; വിമാന കമ്പനികൾക്ക് നിർദ്ദേശവുമായി സർക്കാർ
  • whatsapp icon

ഡൽഹി: ലക്ഷകണക്കിന് ഭക്തജനങ്ങൾ പങ്കെടുക്കുന്ന മഹാ കുംഭമേളയ്ക്ക് പോകുന്നവർക്ക് സന്തോഷ വാർത്തയുമായി കേന്ദ്ര വ്യാമയാന മന്ത്രാലയം രംഗത്ത്. കുംഭമേളയ്ക്ക് പോകുന്നവർക്ക് വിമാന നിരക്ക് കുത്തനെ കുറയും. ടിക്കറ്റ് നിരക്കിൽ 50 ശതമാനം വരെ കുറവ് ഉണ്ടാകുമെന്ന് വ്യോമയാന മന്ത്രി കെ.രാം മോഹൻ നായിഡു വ്യക്തമാക്കി. ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ വിമാന കമ്പനികളോട് സർക്കാർ നിർദേശിച്ചിതായും മന്ത്രി അറിയിച്ചു.

ഇന്ന് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. മഹാ കുംഭമേളയോടനുബന്ധിച്ച് വിമാനടിക്കറ്റ് നിരക്കുകൾ കുത്തനെ കൂടിയതിനെതിരെ വലിയ വിമർശനമുയർന്നിരുന്നു. തുടർന്നാണ് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലേക്കുള്ള വിമാനങ്ങളുടെ എണ്ണം എയർലൈനുകൾ വർധിപ്പിച്ചത്.

ഇതോടെ വിമാനടിക്കറ്റ് നിരക്കിൽ 50 ശതമാനത്തോളം കുറവ് വരുത്താനാകുമെന്നാണ് സർക്കാർ വിലയിരുത്തൽ. ഇന്ന് മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുത്തണമെന്ന് സർക്കാർ വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News