'ഈശ്വര കാത്ത് രക്ഷിക്കണേ...'; കുംഭമേളക്കുള്ള പ്രത്യേക ട്രെയിൻ സ്റ്റോപ്പിൽ വന്നു; വാതില്‍ തുറക്കാനായില്ല; കയറാൻ നിന്നവർ ചെയ്തത്; കല്ലെടുത്തെറിഞ്ഞ് 'ഡോർ' തകർത്ത് യാത്രക്കാർ; കേസെടുത്ത് പോലീസ്

Update: 2025-01-28 12:08 GMT

ഹര്‍പാല്‍പൂര്‍: കുംഭമേളക്കായി ഝാന്‍സിയില്‍ നിന്നും പ്രയാഗ് രാജിലേക്ക് അനുവദിച്ച പ്രത്യേക ട്രെയിന് നേരെ യാത്രികരുടെ വൻ ആക്രമണം. ട്രെയിനിന്‍റെ വാതില്‍ തുറക്കാന്‍ കഴിയാത്തതില്‍ പ്രകോപിതനായ യാത്രക്കാരൻ കല്ലെടുത്ത് ഡോറിന്‍റെ ചില്ല് എറിഞ്ഞ് തകർത്തു. ട്രെയിൻ ഹര്‍പാല്‍പ്പൂര്‍ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം.

സ്‌റ്റേഷനില്‍ ട്രെയിനെത്തിയപ്പോള്‍ വാതില്‍ തുറക്കാന്‍ കഴിഞ്ഞില്ല. ഇതോടെ പ്രകോപിതരായി ഒരു സംഘം ട്രെയിനിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ട്രെയിനിൽ മറ്റ് യാത്രക്കാരുള്ളപ്പോഴാണ് ആക്രമണം സംഭവിച്ചത്.

ഝാന്‍സി സ്റ്റേഷനില്‍ നിന്നും പ്രയാഗ്‌രാജിലേക്ക് ഇന്നലെ രാത്രി എട്ട് മണിക്കാണ് ട്രെയിന്‍ പുറപ്പെട്ടത്. പുലർച്ചെ രണ്ട് മണിയോടൊണ് ട്രെയിൻ ഹര്‍പാല്‍പ്പൂര്‍ സ്‌റ്റേഷനിലെത്തിയത്. എന്നാൽ ട്രെയിൻ നിന്നിട്ടും ഒരു ബോഗിയിലെ വാതിൽ തുറക്കാനായില്ല.

ഇതോടെയാണ് സ്റ്റേഷനിൽ കാത്തിരുന്ന യാത്രക്കാരിൽ ചിലർ ഡോറിലെ ഗ്ലാസടക്കം കല്ലെടുത്തെറിഞ്ഞും അടിച്ചും തകർത്തത്. ഇതോടെ ട്രെയ്നിനുള്ളിലുണ്ടായിരുന്ന യാത്രക്കാർ പരിഭ്രാന്തരായി നിലവിളിച്ചു. ട്രെയിനിന് നേരെ നടന്ന ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.

Tags:    

Similar News