മലയാളി വിദ്യാര്‍ത്ഥിനി കോളേജ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു; അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു; വ്യക്തിപരമായ മാനസിക സമ്മര്‍ദ്ദങ്ങളോ, പഠനബന്ധിയായ പ്രശ്നങ്ങളോ ആകാം കാരണമെന്ന് പോലീസ് നിഗമനം

ബെംഗളൂരു: മലയാളി വിദ്യാര്‍ത്ഥിനി കോളേജ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ബെംഗളൂരു സൊലദേവനഹള്ളിയിലെ ആചാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു ദാരുണ സംഭവം. മലയാളിയായ ലക്ഷ്മി മിത്ര (21) ആണ് മരിച്ചത്. ബിബിഎ ഏവിയേഷന്‍ വിദ്യാര്‍ത്ഥിനിയായ ലക്ഷ്മി, ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ കോളേജ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടുകയായിരുന്നു. സംഭവം കണ്ട സഹവിദ്യാര്‍ത്ഥികള്‍ ഉടന്‍ തന്നെ അധികൃതരെ വിവരമറിയിച്ചു. പൊലീസും കോളേജ് അധികൃതരും ചേര്‍ന്ന് വിദ്യാര്‍ത്ഥിനിയെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ലക്ഷ്മി മിത്രയുടെ ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെങ്കിലും വ്യക്തിപരമായ മാനസിക സമ്മര്‍ദ്ദങ്ങളോ, പഠനബന്ധിയായ പ്രശ്നങ്ങളോ ഉണ്ടോ എന്നതില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്. കോളേജ് സുഹൃത്തുക്കളുടെയും അധ്യാപകരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിവരികയാണ്. സംഭവം വിദ്യാര്‍ത്ഥി സമൂഹത്തിനും രക്ഷിതാക്കള്‍ക്കും വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.