പല തവണ കാമുകനൊപ്പം പോയി; മകളെ വിചാരിച്ച് ക്ഷമിച്ചിട്ടും കാര്യമുണ്ടായില്ല; ഇതല്ലാതെ വേറെ മാർഗ്ഗമില്ലായിരുന്നു; ഭാര്യയിൽ നിന്ന് വിവാഹമോചനം നേടിയ ശേഷം 40 ലിറ്റർ പാലിൽ കുളിച്ച് യുവാവ്; വൈറലായി വീഡിയോ
നല്‍ബാരി: ഭാര്യയിൽ നിന്ന് വിവാഹമോചനം നേടിയ ശേഷം നാല് ബക്കറ്റ് പാലില്‍ പാലിൽ കുളിച്ച യുവാവിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകുന്നു. അസമിലെ നൽബാരി ജില്ലയിലെ ബരാലിയാപർ ഗ്രാമത്തിലാണ് സംഭവം. മണിക് അലിയെന്ന യുവാവാണ് ഏകദേശം 40 ലിറ്ററോളം വരുന്ന പാലിലാണ് യുവാവ് കുളിച്ചത്. താന്‍ പുതിയൊരു ജീവിതത്തിലേക്ക് കടന്നതിന്‍റെ സന്തോഷം കൊണ്ടാണ് പാലിൽ കുളിച്ചതെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്.
വിവാഹ മോചനമല്ലാതെ മറ്റ് മാർഗമില്ലെന്നായിരുന്നു മണിക് അലി പറഞ്ഞത്. രണ്ട് തവണ കാമുകനൊപ്പം ഭാര്യ ഓടിപ്പോയൊപ്പോഴും താന്‍ മകളെ കുറിച്ചോർത്ത് എല്ലാം ക്ഷമിച്ചു. എന്നാൽ അവൾ വീണ്ടും വീണ്ടും തെറ്റുകൾ ആവർത്തിച്ചു. ഇനിയും വയ്യെന്നായിരുന്നു മണിക് പറഞ്ഞത്. രണ്ട് തവണയും അവൾ ഒറ്റയ്ക്കാണ് പോയത്. പക്ഷേ, ഇത്തവണ അവൾ തന്‍റെ മകളെ കൂടി കൂട്ടി. അത് തന്നെ ഏറെ തകര്‍ത്തു. ടുവിൽ നിയമപരമായ വിവാഹമോചനം തിരഞ്ഞെടുത്തതെന്നും മണിക് അലി കൂട്ടിച്ചേര്‍ത്തു.
മകൾക്ക് വേണ്ടി അനുരഞ്ജനത്തിനായി ആത്മാർത്ഥമായി ശ്രമിച്ചു. എന്നാൽ ഭാര്യ വിവാഹേതര ബന്ധം തുടരുകയും പലതവണ കുടുംബത്തെ ഉപേക്ഷിക്കുകയും ചെയ്തു. ആവർത്തിച്ചുള്ള അനുരഞ്ജനങ്ങൾ ഉണ്ടായിരുന്നിട്ടും ബന്ധം തകർച്ചയുടെ വക്കിലെത്തി. ഒടുവിൽ, നിയമപരമായ മാർഗങ്ങളിലൂടെ വിവാഹമോചനം നേടാൻ തീരുമാനിച്ചു. വേർപിരിയലിനുശേഷം, ഒരു പുതിയൊരു ജന്മം നേടിയത് പോലെ എനിക്ക് തോന്നി. അതുകൊണ്ടാണ് ഒരു പുതിയ തുടക്കം കുറിക്കാൻ ഞാൻ പാലിൽ കുളിച്ചത് എന്നും വീഡിയോയിൽ മണിക് പറയുന്നു.