'എന്താണ്...ബ്രോ'; മഴവെള്ളം തെറിപ്പിച്ചെന്ന് പരാതി; വാക്കുതർക്കത്തിന് പിന്നാലെ കൈവിട്ട കളി; യുവാവിന്റെ മോതിര വിരൽ കടിച്ചുപറിച്ചു; കേസെടുത്ത് പോലീസ്

Update: 2025-05-30 14:55 GMT

ബെം​ഗളൂരു: കാറിൽ മഴവെള്ളം തെറിപ്പിച്ചതിന് യുവാവിന്റെ വിരലിന് കടിച്ച് പരിക്കേൽപിച്ചെന്ന് പരാതി.ബെം​ഗളൂരുവിലെ മ​ഗഡി റോഡിലാണ് സംഭവം നടന്നത്. താമസക്കാരനായ ജയന്ത് ശേഖറിനാണ് പരിക്ക് പറ്റിയത്. മെയ്-26-ന് രാത്രി ജയന്ത് ശേഖർ ഭാര്യക്കും അമ്മക്കുമൊപ്പം അത്താഴം കഴിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടേയാണ് സംഭവം നടന്നത്.

രാത്രിയോടെ, ലുലു മാൾ അണ്ടർപാസിനടുത്ത് സിഗ്നൽ മുറിച്ചുകടന്ന് ഒരു വളവ് തിരിയുമ്പോഴാണ് ശേഖറിന്റെ വാഹനം മറ്റൊരു വാഹനത്തിലേക്ക് മഴവെള്ളം തെറിപ്പിച്ചത്. ഇതോടെ ഒരു കാർ തന്റെ കാറിന് പിന്നിൽ പിന്തുടർന്ന് കാർ നിർത്താൻ ആവശ്യപ്പെടുകയും പിന്നീട് ഇയാൾ അസഭ്യം പറയുകയും തുടർന്ന് തന്റെ മോതിര വിരലിന് കടിച്ച് മുറിവേൽപ്പിക്കുകയും ചെയ്തു.

പരിക്കേറ്റ ശേഖറിന്റെ ശസ്ത്രക്രിയയ്ക്ക് ഏകദേശം രണ്ട് ലക്ഷം രൂപയോളമാണ് ചിലവായത്.ആക്രമിച്ച് ഡ്രൈവർക്കെതിരെ ശേഖ‌റിന്റെ ഭാര്യ നൽകിയ എഫ്ഐആറിൽ പോലീസ് കേസെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.

Tags:    

Similar News