ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ രണ്ട് ഗ്രാമീണരെ വധിച്ചു; എല്ലാം സ്ഥിരീകരിച്ച് പോലീസ്; ആക്രമണം അമിത് ഷായുടെ സന്ദര്‍ശനം നടക്കാനിരിക്കെ; പ്രദേശത്ത് അതീവ ജാഗ്രത!
ബീജാപൂര്‍: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ രണ്ട് ഗ്രാമീണരെ വധിച്ചതായി റിപ്പോർട്ടുകൾ. ബീജാപൂർ ജില്ലയിലെ സെന്ദ്രാംപൂർ, ആയെംപൂർ ഗ്രാമങ്ങളിലാണ് ദാരുണമായ കൊലപാതകം നടന്നത്. ഛത്തീസ്ഗഡ് പോലീസാണ് കൊലപാതക വിവരം സ്ഥിരീകരിച്ചിരിക്കുന്നത്. ആഭ്യന്ത മന്ത്രി അമിത് ഷായുടെ ഛത്തീസ്ഗഡ് സന്ദര്‍ശനം നടക്കാനിരിക്കെയാണ് ഇത്തരത്തില്‍ ഒരു നീക്കം നടന്നിരിക്കുന്നത്. ഞായറാഴ്ച വൈകുന്നേരത്തോടുകൂടെയാണ് അമിത് ഷാ ഛത്തീസ്ഗഡിൽ എത്തുക.
അതേസമയം, ജൂൺ 17 ന്, ബിജാപൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ 13 വയസ്സുള്ള ഒരു ആൺകുട്ടി ഉൾപ്പെടെ മൂന്ന് ഗ്രാമീണരെ മാവോയിസ്റ്റുകൾ കയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയിരുന്നു. മരിച്ച മൂന്ന് പേരിൽ രണ്ടുപേർ ഈ വർഷം മാർച്ചിൽ പോലീസിന് മുന്നിൽ കീഴടങ്ങിയ മുതിർന്ന മാവോയിസ്റ്റ് കേഡർ ദിനേശ് മോഡിയത്തിന്റെ ബന്ധുക്കളാണെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞിട്ടുണ്ട്.