'സ്‌കാന്‍ ചെയ്യൂ, റാപ്പ് മ്യൂസിക്കാണ് മെയ്ൻ.. ലൈക്ക്, ഷെയര്‍, സബ്‌സ്‌ക്രൈബ്'; ടാക്സിയിലെ ക്യൂആര്‍ കോഡ് പേയ്‌മെന്റിനുള്ളതല്ലെന്ന് ഡ്രൈവർ; രഹസ്യം വെളിപ്പെടുത്തി മാർക്കറ്റിങ് പ്രൊഫഷണൽ; വൈറലായി വീഡിയോ

Update: 2025-11-01 10:00 GMT

മുംബൈ: സ്വന്തം മകന്റെ യൂട്യൂബ് ചാനലിന് പ്രചാരം നൽകാനായി ടാക്‌സി ഡ്രൈവർ സ്വീകരിച്ച വഴി സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. മുംബൈയിലെ ടാക്‌സികളിൽ സാധാരണയായി കാണുന്ന ഡിജിറ്റൽ പേയ്‌മെന്റ് ക്യുആർ കോഡിന് സമാനമായി, തന്റെ മകന്റെ റാപ്പ് സംഗീത യൂട്യൂബ് ചാനലിലേക്ക് നയിക്കുന്ന ക്യുആർ കോഡാണ് ഇദ്ദേഹം ടാക്‌സിയുടെ മുൻസീറ്റിൽ സ്ഥാപിച്ചിരിക്കുന്നത്.

മുംബൈ മാർക്കറ്റിങ് പ്രൊഫഷണൽ ദിവ്യുഷി സിൻഹയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. താൻ യാത്ര ചെയ്ത ബ്ലാക്ക് ആൻഡ് യെല്ലോ ടാക്‌സിയുടെ മുൻസീറ്റിൽ ഒരു ക്യുആർ കോഡ് കണ്ടെന്നും, അത് പേയ്‌മെന്റ് കോഡാണെന്ന് കരുതിയെന്നും അവർ പറഞ്ഞു. എന്നാൽ, ടാക്‌സി ഡ്രൈവറോട് ചോദിച്ചപ്പോഴാണ് അത് തന്റെ മകന്റെ യൂട്യൂബ് ചാനലിന്റെതാണെന്ന് അറിയുന്നത്.

ക്യുആർ കോഡിനൊപ്പം വെച്ചിരുന്ന കുറിപ്പിൽ, ടാക്‌സി ഡ്രൈവറുടെ മകൻ രാജ്, തന്നെ പരിചയപ്പെടുത്തി ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും ലൈക്ക് ചെയ്യാനും അഭ്യർത്ഥിക്കുന്നുണ്ട്. "ഹലോ ഞാൻ രാജ്, ഞാൻ ഈ ടാക്‌സി ഡ്രൈവറുടെ മകനാണ്. സ്‌കാൻ ചെയ്യൂ, ഇത് എന്റെ യൂട്യൂബ് ചാനലാണ്. അതിൽ ഞാൻ റാപ്പ് മ്യൂസിക്കാണ് ഷെയർ ചെയ്യുന്നത്. ദയവായി ലൈക്ക് ചെയ്യുക, ഷെയർ ചെയ്യുക, സബ്‌സ്‌ക്രൈബ് ചെയ്യുക. നിങ്ങൾക്ക് ഇത് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി." എന്നായിരുന്നു കുറിപ്പ്.

Tags:    

Similar News