മണിപ്പൂര്‍ കലാപം; കുക്കി സായുധ ഗ്രൂപ്പുകള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് മെയ്‌തെയ് സംഘടനകള്‍: സര്‍ക്കാര്‍ ഓഫിസുകള്‍ താഴിട്ട് പൂട്ടുമെന്ന് ഭീഷണി
മണിപ്പൂര്‍ കലാപം; കുക്കി സായുധ ഗ്രൂപ്പുകള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് മെയ്‌തെയ് സംഘടനകള്‍
ഇംഫാല്‍: മണിപ്പുരില്‍ കുക്കി സായുധഗ്രൂപ്പുകള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് മെയ്‌തെയ് പൗരസംഘടനകള്‍. കുക്കി ആയുധധാരികള്‍ക്കെതിരേ ശക്തമായ നടപടി എടുക്കണമെന്നാണ് സംഘടനയുടെ ആവശ്യം. പ്രശ്‌നപരിഹാരത്തിനായി ഭരണസഖ്യമായ എന്‍.ഡി.എ. നിയമസഭാംഗങ്ങളുടെ യോഗം പാസാക്കിയ പ്രമേയം മെയ്ത്തി സംഘടനകള്‍ തള്ളി. കുക്കി സായുധ ഗ്രൂപ്പുകളെ അടിച്ചമര്‍ത്തിയാല്‍ മതിയെന്ന മണിപ്പുര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എന്‍ഡിഎ എംഎല്‍എമാരുടെ യോഗത്തിലെ നിര്‍ദേശത്തെ സംഘടന എതിര്‍ക്കുക ആിരുന്നു.
സായുധ സംഘടനകളുമായുള്ള സമാധാനക്കരാര്‍ പിന്‍വലിക്കണമെന്ന ആവശ്യം തങ്ങള്‍ നേരത്തേ ഉന്നയിച്ചത് ഇവര്‍ ചൂണ്ടിക്കാട്ടി. കുക്കി ആയുധധാരികള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നും 24 മണിക്കൂറിനുള്ളില്‍ പുതിയ പ്രമേയം പാസാക്കണമെന്നും വിവിധ മെയ്ത്തി സംഘടനകളുടെ കൂട്ടായ്മയായ കോഡിനേഷന്‍ കമ്മിറ്റി ഓണ്‍ മണിപ്പുര്‍ ഇന്റഗ്രിറ്റി (കോക്കോമി) ആവശ്യപ്പെട്ടു. 24 മണിക്കൂറിനകം നടപടി അറിയിച്ചില്ലെങ്കില്‍ എല്ലാ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകളും താഴിട്ടു പൂട്ടുമെന്നു പൗരസംഘടനകളുടെ ഏകോപനസമിതിയായ കൊകോമി അറിയിച്ചു.
തിങ്കളാഴ്ച രാത്രി നടന്ന എന്‍ഡിഎ എംഎല്‍എമാരുടെ യോഗത്തിലാണു കുക്കി സായുധഗ്രൂപ്പുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ പ്രമേയം പാസാക്കിയത്. ഈ സംഘടനകളെ ഭീകരസംഘടനകളായി പ്രഖ്യാപിക്കണമെന്നും ഇംഫാല്‍ താഴ് വരയില്‍ ഉള്‍പ്പെടെ 6 പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രത്യേക സൈനികാധികാര നിയമം നടപ്പിലാക്കിയ നടപടി പിന്‍വലിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രമേയമല്ല, സമയബന്ധിതമായ നടപടിയാണു സര്‍ക്കാര്‍ അറിയിക്കേണ്ടതെന്നാണു കൊകോമിയുടെ നിലപാട്.
അതേസമയം, ഇംഫാല്‍താഴ്വരയിലെ മൂന്നുജില്ലകളിലെ കര്‍ഫ്യൂവില്‍ ഇളവ് അനുവദിച്ചു. ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, കാക്ചിങ് ജില്ലകളിലാണ് രാവിലെ അഞ്ചുമുതല്‍ രാവിലെ പത്തുവരെ ഇളവനുവദിച്ചത്. ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങാനാണ് ഇളവ്. മൂന്നുദിവസത്തിനുശേഷം ഉപാധികളോടെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനവും സര്‍ക്കാര്‍ പുനഃസ്ഥാപിച്ചു.
മണിപ്പുരില്‍ സായുധസേനാ പ്രത്യേക അധികാരനിയമം (അഫ്‌സ്പ) വീണ്ടും ഏര്‍പ്പെടുത്തുന്നതില്‍ കേന്ദ്രം പുനരവലോകനം നടത്തണമെന്നും ജിരിബാമിലെ കൊലപാതകങ്ങള്‍ക്ക് കാരണക്കാരായ കുക്കി ആയുധധാരികള്‍ക്കെതിരേ ഏഴുദിവസത്തിനുള്ളില്‍ സുരക്ഷാസേന നടപടി സ്വീകരിക്കണമെന്നും എന്‍.ഡി.എ. പ്രമേയം ആവശ്യപ്പെട്ടു. കുക്കി ആയുധധാരികളെ നിയമവിരുദ്ധസംഘടനയിലെ അംഗങ്ങളായി പ്രഖ്യാപിക്കാനും തീരുമാനമായി. എന്നാല്‍, മെയ്ത്തി സംഘടന ഇത് അംഗീകരിച്ചില്ല.
തിങ്കളാഴ്ച രാത്രി നടന്ന യോഗത്തില്‍ 27 എംഎല്‍എമാര്‍ പങ്കെടുത്തെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. 11 എംഎല്‍എമാര്‍ യോഗം ബഹിഷ്‌കരിച്ചു. പങ്കെടുക്കാത്ത ബിജെപി എംഎല്‍എമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. യോഗത്തില്‍ പങ്കെടുത്ത 3 എംഎല്‍എമാര്‍ക്ക് എന്‍പിപിയും നോട്ടിസ് നല്‍കി.