ആഡംബര കൊട്ടാരം നിര്‍മിക്കാമായിരുന്നിട്ടും ഒരു വീട് പോലും സ്വന്തമായി ഉണ്ടാക്കിയില്ല; രാജ്യത്തെ പാവങ്ങള്‍ക്കായി 4 കോടി വീടുകള്‍ നിര്‍മിച്ചെന്ന് നരേന്ദ്ര മോദി
ആഡംബര കൊട്ടാരം നിര്‍മിക്കാമായിരുന്നിട്ടും ഒരു വീട് പോലും സ്വന്തമായി ഉണ്ടാക്കിയില്ല
ന്യൂഡല്‍ഹി: ആഢംബര കൊട്ടാരം നിര്‍മിക്കാമായിരുന്നിട്ടും ഒരു വീട് പോലും സ്വന്തമായി നിര്മിക്കാത്തയാളാണ് താനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ പാവങ്ങള്‍ക്കായി നാല് കോടി വീടുകള്‍ നിര്‍മിച്ചെന്നും അദ്ദേഹം പറഞ്ഞു. അരവിന്ദ് കെജ്രിവാളിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.
മുഖ്യമന്ത്രിയായിരിക്കെ കെജ്രിവാള് തന്റെ ഔദ്യോഗിക വസതിയുടെ നവീകരണത്തിന് ഏകദേശം 45 കോടി രൂപ ചെലവഴിച്ചുവെന്ന അവകാശവാദങ്ങളെ പരാമര്‍ശിച്ചായിരുന്നു മോദിയുടെ വിമര്‍ശനം. ഡല്‍ഹിയില്‍ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുമോദി. ഡല്‍ഹിയിലെ അശോക് വിഹാറില്‍ ചേരി നിവാസികള്‍ക്കായി നിര്‍മിച്ച ഫ്ലാറ്റുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു.
ആകെ 1675 ഫ്ലാറ്റുകളാണ് ഇവിടെ നിര്‍മിച്ചത്. പിന്നാലെ നടന്ന പരിപാടിയിലാണ് അദ്ദേഹം കെജ്രിവാളിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. തനിക്കും ആഡംബര കൊട്ടാരം നിര്‍മിക്കാമായിരുന്നുവെന്നും എന്നാല്‍ മോദി വീട് പോലും നിര്‍മ്മിച്ചില്ലെന്ന് രാജ്യത്തെ ജനങ്ങള്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയിലെ ജനങ്ങളോട് ശത്രുത കാണിക്കുകയാണ്. ആയുഷ്മാന്‍ യോജന പദ്ധതി രാജ്യം മുഴുവന്‍ നടപ്പാക്കിയപ്പോഴും ഡല്‍ഹി സര്‍ക്കാര്‍ മാറി നിന്നു. പരസ്യമായി അഴിമതി നടത്തി എ.എപി ആഘോഷിക്കുകയാണെന്നും മോദി പറഞ്ഞു.