പച്ചക്കറികൾ അടിച്ചുമാറ്റിയെന്ന് ആരോപണം; അമ്മയെയും മകളെയും അടിച്ചുനുറുക്കി; മുടിയില്‍ പിടിച്ച് വലിച്ചിഴച്ച് റോഡിലിട്ട് ക്രൂര മർദനം; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; പ്രതികൾ പിടിയിൽ
By : സ്വന്തം ലേഖകൻ
Update: 2025-04-11 12:04 GMT
സൂറത്ത്: പച്ചക്കറി മോഷ്ടിച്ച് എന്ന് ആരോപിച്ച് അമ്മയേയും മകളേയും ക്രൂരമായി മര്‍ദിച്ച പ്രതികള്‍ പിടിയിൽ. ഗുജറാത്തിലെ സൂറത്തിലാണ് ക്രൂരമായ സംഭവം നടന്നത്. അമ്മയേയും മകളേയും രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് പൊലീസ് വിഷയത്തില്‍ നടപടി എടുത്തത് .
അമ്മയേയും മകളേയും മുടിയില്‍ പിടിച്ച് വലിച്ചിഴയ്ക്കുകയും വടിയുപയോഗിച്ച് ക്രൂരമായി അടിക്കുകയും ചവിട്ടുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. റോഡിലാണ് മര്‍ദനം നടന്നതെങ്കിലും ആരും ഇടപെടുന്നതായോ തടയാന്‍ ശ്രമിക്കുന്നതായോ ദൃശ്യങ്ങളിലില്ല. മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ സുറത്ത് പോലീസ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുകയും പ്രതികളെ അറസ്റ്റ് ചെയ്തെന്ന് വ്യക്തമാക്കുകയും ചെയ്തു.