കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ രഥോത്സവം ഇന്ന്; ക്ഷേത്രത്തില്‍ എത്തിയിരിക്കുന്നത് ആയിരക്കണക്കിന് ഭക്തര്‍
Update: 2025-10-01 02:30 GMT
കൊല്ലൂര്‍: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ വാര്‍ഷിക രഥോത്സവം ഇന്ന്. ഉച്ചയ്ക്ക് 1.15ന് ക്ഷേത്രത്തിന്റെ മുഖ്യതന്ത്രി നിത്യാനന്ദ അഡിഗയുടെ നേതൃത്വത്തില്‍ ചടങ്ങുകള്‍ ആരംഭിക്കുമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു. പുഷ്പങ്ങളാല്‍ അലങ്കരിച്ച രഥത്തില്‍ മൂകാംബിക ദേവിയെ ശ്രീകോവിലിനോട് ചേര്‍ന്ന് വലംവയ്ക്കുന്ന ചടങ്ങാണ് ഇന്നത്തെ പ്രധാന വിശേഷം. കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ഭക്തര്‍ ഇതിനോടകം കൊല്ലൂരിലെത്തി. വിജയദശമി ദിനത്തില്‍ പുലര്‍ച്ചെ 3 മണിക്ക് നട തുറന്ന് വിദ്യാരംഭ ചടങ്ങുകള്‍ നടക്കും.