ചിക്കന്‍ ചോദിച്ച് ഇഷ്ടമായില്ല; ചപ്പാത്തി കോല്‍ കൊണ്ട് മകനെ അടിച്ച് കൊലപ്പെടുത്തി അമ്മ; പത്ത് വയസുകാരി മകളെയും മര്‍ദ്ദിച്ചു; അമ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു

Update: 2025-09-29 09:10 GMT

മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ മാതാവ് സ്വന്തം മകനെ കൊലപ്പെടുത്തിയ ഞെട്ടിക്കുന്ന സംഭവമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചിക്കന്‍ ചോദിച്ചതിന് മകനെ ചപ്പാത്തി റോളര്‍ കൊണ്ട് അടിച്ച് കൊല്ലുകയായിരുന്നു. മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് സംഭവം. അമ്മയായ 40 വയസ്സുകാരി പല്ലവി ഗുംഡെയെ പോലീസ് അറസ്റ്റ് ചെയ്തു. അവരുടെ മകന്‍ ചിന്‍മയ് ഗണേഷ് ഗുംഡെയാണ് മരിച്ചത്.

സാധാരണ വീട്ടുപകരണങ്ങളും ചപ്പാത്തി റോളറും ഉപയോഗിച്ചാണ് കുട്ടിയെ മര്‍ദിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇവര്‍ മകളെയും മര്‍ദ്ദിച്ചിരുന്നു. തല്ലുമ്പോള്‍ കുട്ടികളുടെ നിലവിളി കേട്ട അയല്‍ക്കാര്‍ ഉടന്‍ പൊലീസിനെ വിവരം അറിയിച്ചു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയുകയായിരുന്നു. പല്ലവി ഗുംഡെ കുടുംബത്തോടൊപ്പം കാശിപദയിലെ ഒരു ഫ്‌ലാറ്റിലാണ് താമസിച്ചിരുന്നത്. ഇപ്പോള്‍ കൊലപാതകക്കുറ്റത്തിന് കേസെടുത്തിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

Tags:    

Similar News