മുംബൈയിലെ ഹോട്ടല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭസംഘം പിടിയില്‍; സംഘത്തിന്റെ കെണിയില്‍ കുടുങ്ങിയ നാല് നടിമാരെയും മോചിപ്പിച്ചു; നടിമാരെ കുടുക്കിയതെന്ന് പോലീസ്
Update: 2025-03-15 04:46 GMT
മുംബൈ: മുംബൈയിലെ ഹോട്ടല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭസംഘം പിടിയില്‍. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയിഡിലാണ് സംഘം പിടിയിലാകുന്നത്. പവായിലെ ഹോട്ടലില്‍നിന്നാണ് പെണ്‍വാണിഭസംഘത്തെ പിടികൂടിയത്. സംഘത്തിന്റെ കെണിയില്‍ കുടുങ്ങിയ നാല് നടിമാരെയും പോലീസ് മോചിപ്പിച്ചു.
വാണിഭ സംഘത്തിലെ പ്രധാനിയായ ശ്യാം സുന്ദര്‍ അറോറയും ഇയാളുടെ സഹായിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ നടിമാരെ അടക്കം കുടുക്കിയതെന്നാണ് പോലീസ് പറയുന്നത്. ഹിന്ദി സീരിയലുകളിലടക്കം അഭിനയിച്ച നടിമാരെയാണ് ശ്യാം സുന്ദര്‍ അറോറ പെണ്‍വാണിഭസംഘത്തില്‍ ഉപയോഗിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. കേസില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.